HOME
DETAILS

ഓം ബിർള ലോക്സഭാ സ്‌പീക്കർ; തെരഞ്ഞെടുപ്പ് ശബ്ദ വോട്ടോടെ

  
Web Desk
June 26 2024 | 06:06 AM

om birla elected as speaker of  18th loksabha

ന്യൂഡൽഹി: 18ാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർലയെ തെരഞ്ഞെടുത്തു. ശബ്ദ വോട്ടോടെയായിരുന്നു പ്രമേയം പാസാക്കിയത്. ഓം ബിർലയെ സ്പീക്കറാക്കണമെന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഭയിൽ അവതരിപ്പിച്ചത്. കൊടിക്കുന്നിൽ സുരേഷിനെ പ്രതിപക്ഷ സ്ഥാനാർഥിയായി നിർത്തിയിരുന്നെങ്കിലും പ്രതിപക്ഷം ഡിവിഷൻ വോട്ട് - ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന വോട്ട് - ആവശ്യപ്പെട്ടില്ല. 

എൻഡിഎയുടെ സ്ഥാനാർഥിയായ ഓം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങൾ ആണ് എത്തിയത്. മാവേലിക്കര എംപിയായ കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദ്ദേശിച്ച് 3 പ്രമേയങ്ങളുമെത്തി. ഓം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. ഇതിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്താങ്ങി.

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ചേർന്ന് ഇരിപ്പിടത്തിനടുത്തേക്ക് ആനയിച്ചു.

ഇത് രണ്ടാം തവണയാണ് ഓം ബിർള ലോക്‌സഭയുടെ സ്പീക്കർ ആകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും അദ്ദേഹം തന്നെയായിരുന്നു സ്പീക്കർ. രാജസ്ഥാനിലെ കോട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഓം ബിർള.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago