ചോറിനൊപ്പം ഇതുപോലൊരു ചമ്മന്തി കൂടി ഉണ്ടെങ്കില്‍ പൊളിക്കും
മഴക്കാലമല്ലേ... മീനിനൊക്കെ വിലയും. എല്ലായിപ്പോഴും കിട്ടിയെന്നും വരില്ല.
അപ്പോള്‍ ചോറിനൊപ്പം ഉണക്ക ചെമ്മീന്‍ ചമ്മന്തിപ്പൊടി കൂടെയുണ്ടെങ്കില്‍ കിടുവായിരിക്കില്ലേ.
ആവശ്യമുള്ള ചേരുവകള്‍
ഉണക്ക മുളക് - 10
ചെമ്മീന്‍ ഉണക്കിയൂത്- 250 ഗ്രാം
തേങ്ങ ചിരവിയത് - ഒന്നര കപ്പ്
ഇഞ്ചി- ചെറിയ കഷണം
കറിവേപ്പില- 3 തണ്ട്
പുളി- നെല്ലിക്കാവലുപ്പത്തില്‍
ചെറിയ ഉള്ളി- 8
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ആദ്യം ഉണക്കമുളക് ചെറിയ തീയിലിട്ട്് ചൂടാക്കിയെടുക്കുക. ഇനി ഇത് മാറ്റിവച്ച ശേഷം ഇതിലേക്ക് ഉണക്ക ചെമ്മീന്‍ വൃത്തിയാക്കിയത് (തലയും വാലുമൊക്കെ കളഞ്ഞ്)ഇട്ട് ചൂടാക്കിയെടുക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ചിരകിയ തേങ്ങയും ചെറിയ ഉള്ളിയും കറിവേപ്പിലയും ഇഞ്ചിയും പുളിയുമിട്ട് നന്നായി ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക.
തീ ഓഫ് ചെയ്ത ശേഷം ചൂടാക്കിയ മുളകും ചമ്മീനും ഉപ്പും ചേര്‍ത്ത് ഒന്നു കൂടെ ഇളക്കി വയ്ക്കുക. നേരിയ ചൂടോടു കൂടി മിക്സിയുടെ ജാറിലിട്ട് ഒന്നു ക്രഷ് ചെയ്തെടുക്കുക. നന്നായി പൊടിയാതെയിരിക്കുന്നതായിരിക്കും ടേസ്റ്റുണ്ടാവുക. ഇനി ചോറിനൊപ്പം അടിപൊളി ചമ്മന്തികൂട്ടി കഴിക്കാം. (അളവ് ഓരോരുത്തര്‍ക്കും വേണ്ട വിധത്തില്‍ എടുക്കാവുന്നതാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."