ഓസ്‌ട്രേലിയയില്‍ ജോലി നേടാം; കേരള സര്‍ക്കാരിന്റെ ഫ്രീ റിക്രൂട്ട്‌മെന്റ്; 4 ലക്ഷം വരെ ശമ്പളം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ ഇത്തവണ ഓസ്‌ട്രേലിയയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചു. ഓസ്‌ട്രേലിയയിലെ പ്രശസ്തമായ റെസിഡന്‍ഷ്യല്‍ ഏജ്ഡ് കെയര്‍ പ്രൊവൈഡര്‍മാരുടെ ഒഴിവിലേക്കാണ് നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നത്. നഴ്‌സിങ്ങില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എ.എച്ച്.പി.ആര്‍ യോഗ്യത ഉണ്ടായിരിക്കണം.
യോഗ്യത
- നഴ്‌സിങ്ങില്‍ ബിരുദം.
- എ.എച്ച്.പി.ആര്‍ യോഗ്യത ഉണ്ടായിരിക്കണം.
- ഐ.ഇ.എല്‍.ടി.എസില്‍ (അക്കാദമിക് മൊഡ്യുള്‍) ഏറ്റവും കുറഞ്ഞ മൊത്തത്തിലുള്ള സ്‌കോര്‍ 7 ഉം ഓരോ വിഷയത്തിലും കുറഞ്ഞത് 7 സ്‌കോറും ഉണ്ടായിരിക്കണം.
- നാല് വിഷയങ്ങളില്‍ (കേള്‍ക്കല്‍, വായന, എഴുത്ത്, സംസാരിക്കല്‍) ഓരോന്നിലും ഏറ്റവും കുറഞ്ഞത് ബി സ്‌കോറുള്ള ഒഇടി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
- വയോജന പരിചരണത്തില്‍ രജിസ്‌ട്രേഷന്‍ ശേഷമുള്ള പ്രവര്‍ത്തി പരിചയം അത്യാവശ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആകര്‍ഷകമായ ശമ്പളം ലഭിക്കും. ( പ്രതിവര്‍ഷം 75000 മുതല്‍ 90000 വരെ ഓസ്‌ട്രേലിയന്‍ ഡോളര്‍) (41.84 ലക്ഷം മുതല്‍ 50.21 ലക്ഷം വരെ). ഓവര്‍ ടൈം, വാരാന്ത്യം, പൊതു അവധി ദിനത്തിലെ ജോലി എന്നിവയ്ക്ക് വേതനവും ലഭിക്കും. സാധാരണ ശമ്പളത്തേക്കാള്‍ 80% അധികമായിരിക്കും ഇത്.
വര്‍ഷത്തില്‍ നാല് ആഴ്ച്ച അവധി ലഭിക്കും. 12 ആഴ്ച്ച ശമ്പളത്തോടെയുള്ള രക്ഷാകര്‍തൃ അവധി, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, 2 മാസം വരെ സൗജന്യ താമസം, തിരിച്ച് കിട്ടുന്ന വിമാന യാത്ര നിര്ക്ക് എന്നിവയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിങ്ങളുടെ സിവി, AHPRA രജിസ്‌ട്രേഷന്‍ തെളിവുകള്‍, IELTS/OET/PTE/TOEFL സ്‌കോര്‍ ഷീറ്റുകള്‍ എന്നിവ [email protected] എന്ന ഇ-മെയിലിലേക്ക് 2024 ജൂലൈ 10 നോ അതിനുമുമ്പോ ' AHPRA NURSE TO AUSTRALIA' എന്ന സബ്ജക്ട് ലൈന്‍ സഹിതം അയക്കുക. കൂടുതല്‍ യോഗ്യതയെക്കുറിച്ചും മറ്റും അറിയാന്‍ ഒഡാപെക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വിജ്ഞാപനം: https://odepc.kerala.gov.in/jobs/free-recruitment-of-nurses-to-australia/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."