മലപ്പുറം ജില്ലയില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; പരീക്ഷയില്ല നേരിട്ടുള്ള കൂടിക്കാഴ്ച്ചയിലൂടെ ജോലി; കൂടുതലറിയാം
ആയൂര്‍വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി
മലപ്പുറം ജില്ലയില്‍ മംഗലം ഗ്രാമപഞ്ചായത്തിലെ ആയൂര്‍വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള തസ്തികകളില്‍ റിക്രൂട്ട്‌മെന്റ്. ഫാര്‍മസിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ പോസ്റ്റുകളിലാണ് നിയമനം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജൂലൈ 1ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി താഴെ കാണുന്ന വിലാസത്തില്‍ എത്തിക്കണം.
മെഡിക്കല്‍ ഓഫീസര്‍,
ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ആയൂര്‍വേദം)
മംഗലം പിഒ
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2564485
എടവണ്ണയില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്
എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. വനിതകള്‍ മാത്രമാണ് അവസരം. ആകെ ഒഴിവുകള്‍ 1.
യോഗ്യത
ഗവ. അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
പ്രായം 2024 ജനുവരി ഒന്നിന് 40 കവിയരുത്.
ഉദ്യോഗാര്‍ഥികള്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാര്‍ ആയിരിക്കണം.
സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം.
ശമ്പളം
പ്രതിമാസം 14500 രൂപയാണ് ശമ്പളം. പ്രതിദിനം 200 രൂപ ഫ്യുവല്‍ ചാര്‍ജും ലഭിക്കും.
അപേക്ഷ
അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ്, ഇരുചക്രവാഹന ലൈസന്‍സ് പകര്‍പ്പുകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം. ജൂലൈ ആറിന് രാവിലെ 10.30 ന് എടവണ്ണ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2701029.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."