സമസ്ത സ്ഥാപക ദിനാചരണം ഗൾഫ് നാടുകളിലും സജീവം; മദീനയിൽ റൗദ, ബഖീഅ് സിയാറയും പ്രാർത്ഥനാ സദസ്സും നടത്തി
മദീന: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനാചരണം ഗൾഫ് മേഖലയിലും ആചരിച്ചു. സഊദി അറേബ്യ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രാർത്ഥനാ സദസ്സുകളും മദ്റസകളിൽ സമസ്തയെ പരിചയപെടുത്തുന്ന സദസുകളും സംഘടിപ്പിച്ചു. ബുധനാഴ്ച പ്രവർത്തി ദിവസം ആയതിനാൽ പലയിടങ്ങളിലും വാരാന്ത്യ ദിനങ്ങളിലാണ് പരിപാടികൾ സജ്ജീകരിച്ചിരുന്നത്.
സമസ്ത സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി മദീന എസ്.ഐ.സി വിഖായ യുടെ ആഭിമുഖ്യത്തിൽ റൗള ജന്നത്തുൽ ബഖീഹ് സിയാറത്തും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ അൽ ഹസനി തങ്ങൾ താനൂർ പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി. പാണക്കാട് സയ്യിദ്
ശഹീറലി ശിഹാബ് തങ്ങൾ സന്ദേശം നൽകി. എസ് ഐ സി സഊദി നാഷണൽ ജോ.സെക്രട്ടറി റാഷിദ് ദാരിമി ചെമ്പിലോട്, എസ് ഐ .സി നാഷണൽ ഓർഗനൈസർ സുലൈമാൻ ഹാജി. എസ് ഐ സി മദീന ജനറൽ സെക്രട്ടറി ശിഹാബ് സ്വാലിഹി വൈത്തിരി പ്രസംഗിച്ചു.
മദീന വിഖായ ചെയർമാൻ അസ്‌ലം പുല്ലാളൂർ, കോഡിനേറ്റർ അഷ്കർ കുറ്റാളൂർ, കൺവീനർ അബ്ദുൽ മജീദ് പാവുക്കോണം, അബൂയാസീൻ മദീന, അഹ്മദ് കോയ മൊറയൂർ, കിനാനത്ത് സാഹിബ്, ജാഫർ ഊരകം, നാസർ മാവൂർ, അസ്‌ലം അടക്കാതോട്, അബ്ദുൽ സലാം പെരിന്തൽമണ്ണ, വാഹിദ് ചെമ്പിലോട്, ഇർഫാൻ, ഷാനിജ് എടക്കാട്, ഇക്ബാൽ, സക്കരിയ ഇരിക്കൂർ തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."