സ്ത്രീകള്‍ ബഹുമുഖ പോരാട്ടങ്ങള്‍ക്ക് തയാറാകണം: എം.സി.ജോസഫൈന്‍
കിളിമാനൂര്‍: ലോകത്താകമാനം മനുഷ്യാവകാശ ധ്വംസനങ്ങളുടേയും നീതിനിഷേധത്തിന്റെയും ഇരകളായി സ്ത്രീകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ ബഹുമുഖ പോരാട്ടത്തിന് സ്ത്രീകള്‍
തയ്യാറെടുക്കണമെന്നും ജനാധിപത്യമഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം സി ജോസഫൈന്‍. അസോസിയേഷന്‍ ജില്ലാസമ്മേളനം കിളിമാനൂരില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അവര്‍.
അതിസമ്പന്നന്‍മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിലകൊള്ളുന്ന ആഗോളഭരണകൂടങ്ങള്‍ സ്ത്രീകളെ വില്‍പനചരക്കാക്കിമാറ്റിയെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് അധികാരത്തിലേറിയ ബി .ജെ .പി സര്‍ക്കാര്‍ തീവ്രഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയും സദാചാരസംഹിതകള്‍ സ്ത്രീകള്‍ക്ക്‌മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയുമാണ്.
അസംഘടിത മേഖലകളില്‍ പണിയെടുക്കുന്ന 82 ശതമാനത്തോളം സ്ത്രീകള്‍ കുറഞ്ഞകൂലിക്ക് പണിയെടുക്കേണ്ട ദുരവസ്ഥയിലാണ്. ശബരിമലയിലടക്കം ഏല്ലാ ആരാധനാലയങ്ങളിലും പോകാന്‍ താല്‍
പര്യമുള്ള സ്ത്രീകള്‍ക്ക് അവിടെ കടന്നുചെല്ലാനാകണമെന്നതാണ് അസോസിയേഷന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു.
അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് എസ് പുഷ്പലത അധ്യക്ഷയായി. കേന്ദ്രകമ്മറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറി അഡ്വ പി സതീദേവി, പ്രസിഡന്റ് ഡോ.ടി എന്‍ സീമ, സി .പി .എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി. പി . എം ജില്ലാസെക്രട്ടറിയറ്റംഗം ബി പി മുരളി, ജില്ലാകമ്മറ്റിയംഗം അഡ്വ ജി രാജു,അസോസിയേഷന്‍, ജില്ലാട്രഷറര്‍ ലളിതകുമാരി സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ മടവൂര്‍ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."