മാമം അപകടം: ജനകീയനായ പ്രഥമാധ്യാപകന് കണ്ണീരോടെ വിട
ആറ്റിങ്ങല്‍: ജനകീയനായ പ്രഥമാധ്യാപകന് കണ്ണീരോടെ വിട. ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം മാമത്തുവച്ചുണ്ടായ അപകടത്തിലാണ് ഠൗണ്‍ യു.പി.എസിലെ പ്രഥമാധ്യാപകന്‍ ചെമ്പൂര് തോട്ടത്തില്‍ വീട്ടില്‍ കെ.എസ്.അനില്‍കുമാര്‍(53) മരിച്ചത്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വേറിട്ട സാനിധ്യമായിരുന്നു അദ്ദേഹം.
ഒരുദശാബ്ദക്കാലമായി ആറ്റിങ്ങല്‍ ഠൗണ്‍ യു.പി.എസിലെ പ്രഥമാധ്യാപകനാണ്.കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറിയും,എഫ്.എസ്.ടി.ഒ ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റും,ആറ്റിങ്ങല്‍ എഡ്യൂക്കേഷന്‍ ടീച്ചേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ്. സ്‌കൂളിനെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാക്കി ഉയര്‍ത്തുന്നതില്‍ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു. ദിവസവും ഒന്നിലധികം സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയാകുന്ന ഠൗണ്‍ യു.പി.എസ്സില്‍ ഇനി ഈ അധ്യാപകന്‍ ഓര്‍മ മാത്രമാകും.
ഉച്ചയോടെ മൃതദേഹം സ്‌കൂളില്‍ എത്തിക്കുമെന്നറിഞ്ഞ് ആയിരങ്ങളാണ് കാത്തുനിന്നത്.കുട്ടികള്‍,പൂര്‍വ്വവിദ്യാര്‍ഥികള്‍,അധ്യാപകര്‍,രക്ഷിതാക്കള്‍,വിവിധ രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍പെട്ടവര്‍ സ്‌കൂളിലെത്തിയിരുന്നു.ഉച്ചക്ക് ഒരു മണിയോടെമൃതദേഹം സ്‌കൂളില്‍ എത്തിച്ചു.ഒരുമണിക്കൂര്‍നേരം പൊതുദര്‍ശനത്തിനുവച്ചു.കുട്ടികളും,ആധ്യാപകരും രക്ഷിതാക്കളും വിങ്ങി കരഞ്ഞു.
സമ്പത്ത് എം.പി,ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, സി.പി.എം ജില്ലാസെക്രട്ടറി ആനാവൂര്‍നാഗപ്പന്‍,അഡ്വേക്കറ്റ് ബി.സത്യന്‍ എം.എല്‍.എ,നഗരസഭാചെയര്‍മാന്‍ എം.പ്രദീപ്,ചിറയിന്‍കീഴ് ബ്ലോക്ക്പ്രസിഡന്റ് ആര്‍.സുഭാഷ്,സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രന്‍,ഡി.സി,സി.പ്രസിഡന്റ് കരകുളം
കൃഷ്ണപിള്ള,ജനറല്‍
സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എ.നജീബ്,മുന്‍ സംസ്ഥാന സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.രണ്ടു മണിയോടെ വിലാപയാത്രയോടെ ചെമ്പുരുള്ളവസതിയിലെത്തി.
വൈകിട്ടോടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."