HOME
DETAILS

നെയ്യാറ്റിന്‍കര വെടിവയ്പിന് ഇന്ന് 78 വയസ്: ഓര്‍ക്കാനാളില്ലാതെ വീരരാഘവന്റെ രക്തസാക്ഷിത്വ ദിനം

  
backup
August 30 2016 | 18:08 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d

നെയ്യാറ്റിന്‍കര: ഇന്ന് ഓഗസ്റ്റ് 31. വര്‍ഷങ്ങള്‍ക്കു മുന്‍പ് , കൃത്യമായി പറഞ്ഞാല്‍ 78 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമായിരുന്നു തിരുവിതാംകൂറിലെ സ്വതന്ത്ര്യ സമരം ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്.
നെയ്യാറ്റിന്‍കരവെടിവയ്പിനും രാഘവന്റെ രക്തസാക്ഷിത്വത്തിനും ഇന്നേക്ക് 78 വയസ് പൂര്‍ത്തിയാവുന്നു. രക്തസാക്ഷിത്വദിനാചരണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ രാജ്യത്തിനു വേണ്ടി മരിച്ച ധീരയുവാവിന്റെ രക്തസാക്ഷിത്വദിനം ആരുമാരും അറിയാതെ കടന്നു പോവുകയാണ്.
1938 ഓഗസ്റ്റ് 26ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിളളയെയും പകരം സ്ഥാനമേറ്റെടുത്ത നെയ്യാറ്റിന്‍കര എന്‍.കെ. പത്മനാഭപിളളയെ ഓഗസ്റ്റ് 31നും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭമാണ് വെടിവെയ്പില്‍ കലാശിച്ചത്.
ഓഗസ്റ്റ് 31ന് രാവിലെ തിരുവനന്തപുരത്തു നിന്നും നെയ്യാറ്റിന്‍കരയിലെത്തിയ സി.ഐ.ഡി.സൂപ്രണ്ട് ടി.ആര്‍. രാമന്‍പിളള പത്മനാഭപിള്ളയെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. മടങ്ങുമ്പോള്‍ നെയ്യാറ്റിന്‍കര മരുത്തൂരില്‍ ജനക്കൂട്ടം കാര്‍ തടഞ്ഞു.രോഷാകുലരായ ജനക്കൂട്ടം പത്മനാഭപിളളയെ മോചിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സി.ഐ.ഡി രാമന്‍പിള്ള കാര്‍ ഉപേക്ഷിച്ച് അതുവഴി വന്ന ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രക്ഷപ്പെട്ടു. രാമന്‍പിളളയുടെ കാര്‍ ജനക്കൂട്ടം സമീപത്തുളള വയലില്‍ മറിച്ചിട്ടുകത്തിച്ചു.ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ ജനരോഷം ഇരമ്പുകയായിരുന്നു. ജി.രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ചെയ്തില്ല.
വൈകിട്ട് മൂന്നു മണിയോടെ കമാന്‍ഡര്‍ വാട്കിസിന്റെ നേതൃത്വത്തില്‍ പട്ടാളം നെയ്യാറ്റിന്‍കരയിലെത്തി. തോക്കില്‍ ബയണറ്റ് ഘടിപ്പിച്ച് സൈന്യം ജനങ്ങള്‍ക്കു നേരെ തിരിഞ്ഞു. സമരക്കാര്‍ കല്ലുകളുമായി നിരന്നു. പട്ടാളം വെടിവെയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ജനം പിന്‍മാറിയില്ല.
അത്താഴമംഗലത്തുനിന്നുമെത്തിയ നെയ്യാറ്റിന്‍കര രാഘവനെന്ന ഇരുപത്തിയഞ്ചുകാരന്‍ കമാന്‍ഡര്‍ വാട്കിസിനു മുന്നിലെത്തി. തെല്ലും ഭയമില്ലാതെ ഷര്‍ട്ടൂരി നെഞ്ചുനിവര്‍ത്തി നിന്ന ആ യുവാവ് വിളിച്ചു പറഞ്ഞു. വെടിവെയ്ക്കുന്നെങ്കില്‍ വെച്ചോളൂയെന്ന്. അടുത്ത നിമിഷം കമാന്‍ഡര്‍ ആ ചെറുപ്പക്കാരനെ വെടിവെച്ചിട്ടു.കലിയടങ്ങാത്ത ബ്രിട്ടീഷ് സൈന്യം കണ്ണില്‍കണ്ടവരെയൊക്കെ വെടിവെച്ചിട്ടു. അരമണിക്കൂറോളം വെടി പൊട്ടി. നെയ്യാറ്റിന്‍കരയിലെ കാളി എന്ന വൃദ്ധന്‍ , നടൂര്‍ക്കൊല്ല കുട്ടന്‍പിളള , വാറുവിളാകം മുത്തുപിളള , കല്ലുവിള പൊടിയന്‍ , പത്മനാഭപിളള എന്നിവര്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി വരാന്തയില്‍ അനുജന്‍ കുമാരന്റെ മടിയില്‍ കിടന്നാണ് രാഘവന്‍ മരിച്ചത്. രാഘവന്റെ ജഡം കുടുംബത്തിന് കിട്ടിയില്ല. അത് ശംഖുമുഖത്തോ മറ്റോ പെട്രോള്‍ ഒഴിച്ച് ചുട്ടു എന്നാണ് കേട്ടു കേള്‍വി. മരണാനന്തരം രാഘവന്‍ 'വീരരാഘവ'നായി. പക
തീരാത്ത വാട്കിസ് താലൂക്ക് ആശുപത്രിയില്‍ രാഘവന്റെ മൃതദേഹത്തെ ബയണറ്റ് കൊണ്ട് കുത്തിയത്രെ. രാഘവനായിരുന്നു ജനക്കൂട്ടത്തിന്റെ നേതാവെന്ന് അയാള്‍ റിപ്പോര്‍ട്ടും നല്‍കി.
വീരരാഘവന്റെ ഭാര്യ ചെല്ലമ്മ. മൂന്ന് മക്കള്‍. മൂത്ത മകന്‍ പീതാംബരന്‍ 15-ാമത്തെ വയസില്‍ മരിച്ചു. രണ്ടാമത്തെ മകള്‍ പുഷ്പമ്മ. ഇപ്പോള്‍ 81 വയസുണ്ട്. നെയ്യാറ്റിന്‍കരയ്ക്കു സമീപം അത്താഴമംഗലത്തു താമസം. സ്‌കുളില്‍ അധ്യാപികയായിരുന്നു. മൂന്നാമത്തെ മകന്‍ വിശ്വംഭരന്‍. 62-ാമത്തെ വയസില്‍ അടുത്തിടെ മരിച്ചു. (റിട്ട. ചീഫ് ട്രാഫിക് ഓഫീസറായി വിരമിച്ചു). രാഘവന്‍ മരിക്കുമ്പോള്‍ വിശ്വംഭരന് ആറുമാസമായിരുന്നു പ്രായം. പുഷ്പമ്മയ്ക്ക് രണ്ടു വയസ്. വിശ്വംഭരനെയും കൊണ്ട് ചെല്ലമ്മ പല ലോക്കപ്പുകളില്‍ കിടന്നു.
ജന്‍മനാടിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വീരരാഘവന്‍ പോലുളളവരുടെ സ്മരണ നിലനിര്‍ത്താന്‍ ഒരുരക്തസാക്ഷി മണ്ഡപം പോലും ഉയര്‍ന്നിട്ടില്ലെന്ന് വര്‍ഷങ്ങളോളം പരാതിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം രാഘവന്റെ രക്തസാക്ഷിത്വത്തിന്റെ 77-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്‍മനാടായ അത്താഴമംഗലത്ത് അതിയന്നൂര്‍ പഞ്ചായത്തും നെയ്യാറ്റിന്‍കര നഗരസഭയും സംയുക്തമായി ചെറിയ തരത്തില്‍ ഒരു സ്മൃതി മണ്ഡപം പണികഴിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 6 ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.
പേരിനു വേണ്ടിയുള്ള ചില കാട്ടികൂട്ടലുകളല്ലാതെ വിസ്മരിക്കപ്പെട്ടുപോയ വീരരാഘവനെ പോലുള്ളവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ആത്മാര്‍ഥ ശ്രമങ്ങളുണ്ടായിട്ടില്ലെന്നതാണ് വസ്തുത.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago
No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago
No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago