കണ്ണിനു ചുറ്റുമുള്ള കറുപ്പ് പെട്ടെന്നു മാറ്റാന്‍ ഇങ്ങനെ ചെയ്യാം
കണ്ണിനു ചുറ്റും കാണുന്ന കറുപ്പ് ഇന്ന് കൂടുതല്‍ ആളുകളിലും കണ്ടുവരുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ കൂടുതലായും കണ്ടുവരുന്നുണ്ട് കണ്‍തടങ്ങളിലെ കറുത്തപാട്. ഉറക്കമില്ലായ്മയും ക്ഷീണവും നിര്‍ജലീകരണവും മാനസിക സമ്മര്‍ദ്ദവും അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നതും(കംപ്യൂട്ടര്‍, ടിവി, മൊബൈല്‍ എന്നിവ പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ ഉപയോഗിക്കുന്നത്) ഒക്കെ കാരണമാകാം.
ഇത്തരം സാഹചര്യങ്ങളില്‍ കണ്ണിനു ചുറ്റുമുള്ള രക്തക്കുഴലുകള്‍ വികസിക്കും. ചിലരില്‍ ജീനുകളിലെ പ്രശ്‌നങ്ങളാവാം ഇത്തരം കറുപ്പ് നിറത്തിന് കാരണം. ഇത്തരക്കാര്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. ഈ കറുപ്പ് നിറം മാറ്റിയെടുക്കാന്‍ വീട്ടില്‍ തന്നെ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
കക്കരിക്ക
തണുത്ത കക്കരിക്കയുടെ കഷണങ്ങള്‍ കണ്ണിനു മുകളില്‍ 10 മിനിറ്റ് വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള് വീക്കവും കറുത്ത പാടുകളും കുറയ്ക്കാന്‍സഹായിക്കും.
വെള്ളം
തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുകയും കണ്ണിനു താഴെ കറുപ്പ് നിറം വരാതെ സൂക്ഷിക്കുകയും ചെയ്യും.
ടീബാഗുകള്‍
ചായ ഉണ്ടാക്കിയ ശേഷം ഉപയോഗിച്ച ടീ ബാഗുകള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. ഇത് 10 മിനിറ്റ് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. ഇത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കും. മാത്രമല്ല, ഇത് ചര്‍മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
പാല്‍
തണുത്ത പാലില്‍ കോട്ടണ്‍ പാഡുകള്‍ മുക്കി വച്ചതിനു ശേഷം അത് നിങ്ങളുടെ കണ്ണുകള്‍ക്ക് മുകളില്‍ 10 മിനിറ്റ് വയ്ക്കുക. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
ഉരുളക്കിഴങ്ങ്
ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച് കനം കുറഞ്ഞ് വട്ടത്തിലരിഞ്ഞ ഉരുളക്കിഴങ്ങു കഷണങ്ങള്‍ കണ്ണുകള്‍ക്ക് മുകളില്‍ 10 മിനിറ്റ് വയ്ക്കുന്നതും കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങില്‍ അടങ്ങിയ അന്നജം കറുപ്പ് നിറം മാറാന്‍ നല്ലതാണ്.
തക്കാളി
തക്കാളി ജ്യൂസാക്കി കണ്ണുകള്‍ക്ക് ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യണം. ഇത് പത്തു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയണം. വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് തക്കാളി.
ആല്‍മണ്ട് ഓയില്‍
കിടക്കുന്നതിനു മുമ്പ് കണ്ണുകള്‍ക്കു ചുറ്റും ഒന്നോ രണ്ടോ തുള്ളി ആല്‍മണ്ട് ഓയില്‍ പുരട്ടി മൃദുവായി ഒന്നു മസാജ് ചെയ്തു കൊടുക്കുക. വിറ്റാമിന്‍ ഇ അടങ്ങിയ ആല്‍മണ്ട് ഓയില്‍ ചര്‍മത്തിന്റെ കറുത്ത പാടുകള്‍ മാറ്റാനും ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നതാണ്.
നിങ്ങളുടെ കണ്ണുള്‍ക്കു മുകളില്‍ വെളിച്ചെണ്ണയെടുത്ത് പുരട്ടി (വെന്തവെളിച്ചെണ്ണ ഏറ്റവും ഉത്തമം) വൃത്താകൃതിയില്‍ പതിയെ മസാജ് ചെയ്തു കൊടുക്കുക. വെളിച്ചെണ്ണയില്‍ കറുത്തപാടുകള്‍ കുറയ്ക്കാന്‍ കഴിവുള്ള മോയ്‌സ്ചറൈസിങ് ഗുണങ്ങളുണ്ട്.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ ജെല്ലെടുത്ത് കണ്ണുകള്‍ക്ക് ചുറ്റും പുരട്ടി 15 മിനിറ്റ് വയ്ക്കുക. ഇത് ചര്‍മത്തിന് വളരെ ഗുണവും ചര്‍മത്തിന്റെ കറുപ്പ് നിറം മാറ്റാനും സഹായിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."