റവ ഉണ്ടോ വീട്ടില്‍..! എന്നാല്‍ ഒരു അടിപൊളി ഹെല്‍ത്തി സ്‌നാക്ക് തയാറാക്കാം
ആവശ്യമുള്ള ചേരുവകള്‍
റവ - ഒന്നര കപ്പ് (വറുത്തതോ വറുക്കാത്തതോ ഏതുമാവാം)
ഉരുളക്കിഴങ്ങ് -1 വലുത്
ഇഞ്ചി - ചെറിയ കഷണം
പച്ചമുളക് - 3
കറിവേപ്പില- രണ്ട് തണ്ട്
ചെറുനാരങ്ങ- ഒരു സ്പൂണ്‍
ബേക്കിങ് സോഡ- കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു കപ്പ് റവ വെള്ളമൊഴിച്ച് ഒരു പാത്രത്തില്‍ പത്ത് മിനിറ്റ് നേരം കുതിരാന്‍ വയ്ക്കുക. ശേഷം ഇതില്‍ ബാക്കിവരുന്ന വെള്ളം കളയാം. ഇത് മിക്‌സിയിലിട്ട് ഉരുളക്കിഴങ്ങ് കട്ട് ചെയ്തതും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പേസ്റ്റ് രൂപത്തില്‍. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഇഞ്ചിയും പച്ചമുളകും പൊടിയായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചെറുതായി അരിഞ്ഞു ചേര്‍ക്കുക.
ഇതിലേക്ക് ചെറുനാരങ്ങയുടെ നീരും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇതിലേക്ക് കാല്‍ ടീസ് പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്തു ഒന്നുകൂടെ മിക്‌സ് ചെയ്യുക. ഇനി ഇത് ആവിയില്‍ വേവിച്ചെടുക്കണം. ഏതു പാത്രത്തിലാണോ ഉണ്ടാക്കുന്നത് അതില്‍ കുറച്ച് നെയ്യോ ബട്ടറോ തടവി വേവിച്ചെടുക്കുക. 20 മിനിറ്റ് മതിയാകും. തണുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.
ഇനി ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് കടുക് ഇടുക. ശേഷം കശ്മീരി മുളകുപൊടിയും അല്‍പം ഉപ്പും ചേര്‍ത്ത് ഉണ്ടാക്കിവച്ച അപ്പം ഇതിലേക്കിട്ട് ഒന്നു തിരിച്ചും മറിച്ചുമിടുക. അടിപൊളി പലഹാരമാണ്. സ്‌നാക്‌സായും ഡിന്നറിനുമൊക്കെ കഴിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."