യൂറോ കപ്പ്: ഇനി പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ, ഇന്ന് തുടക്കമാകും
മ്യൂണിക്: യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഇറ്റലിയും സ്വിറ്റ്‌സർലൻഡും തമ്മിലാണ് മത്സരം. രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ജർമനിയും ഡെൻമാർക്കും തമ്മിലാണ് കൊമ്പുകോർക്കുന്നത്. എ ഗ്രൂപ്പിലെ ചാംപ്യൻമാരാണ് ജർമനി.
ഗ്രൂപ്പ് എയിൽനിന്ന് രണ്ടാം സ്ഥാനക്കാരായി എത്തിയതാണ് സ്വിറ്റ്‌സർലൻഡ്. മൂന്ന് മത്സരത്തിൽനിന്ന് ഒരു ജയം രണ്ട് സമനില എന്നിവയാണ് സ്വിറ്റ്‌സർലൻഡിന്റെ നേട്ടം. അതേസമയം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഇറ്റലി. മൂന്ന് മത്സരത്തിൽ ഒരോന്ന് വീതം തോൽവി, ജയം, സമനില എന്നിവ നേടിയാണ് അസൂറികൾ ഇന്ന് സ്വിസ് പടയെ മെരുക്കാനെത്തുന്നത്.
അതേസമയം ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഡെൻമാർക്കാണ് ജർമനിയെ നേരിടാനെത്തുന്നത്. നാട്ടുകൾക്ക് മുന്നിൽ ജയിച്ചു കയറുക എന്ന ഉദ്യേശ്യത്തോടെ എത്തുമ്പോൾ സിഗ്നൽ ഇഡുന പാർക്കിൽ ഇന്ന് തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."