മുട്ടയും റവയുമുണ്ടോ... എന്നാല്‍ കട്ടന്‍ ചായക്കൊപ്പം കിടിലന്‍ സ്നാക്ക് റെഡി
മുട്ടയും റവയുമൊക്കെ നമ്മുടെ വീട്ടില്‍ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങള്‍ ആണ്. കുട്ടികള്‍ വൈകുന്നേരം സ്കൂള്‍ വിട്ടുവന്നാല്‍ വളരെ പട്ടെന്ന് തന്നെ ഉണ്ടാക്കികൊടുക്കാന്‍ പറ്റുന്ന ഒരു സ്നാകാണിത് .
മുട്ട-3
റവ- ഒരു കപ്പ്
മൈദ -അര കപ്പ്
ഏലയ്ക്കാ പൊടി- കാല് ടീസ്പൂണ്‍
പഞ്ചസാര -ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട് ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് അതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
ഇനി ഇതിലേക്ക് കുറച്ച് ഏലയ്ക്കാ പൊടിയും ചേര്‍ത്ത് (ഉപ്പ് മധുരം ബാലന്‍സ് ചെയ്യാന്‍ ഒരു നുള്ള്) നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് റവ കൂടെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം.
ശേഷം മൈദ കുറച്ചുവീതം ചേര്‍ത്ത് മാവ് കട്ടിയാവുന്ന രൂപത്തില്‍ റെഡിയാക്കുക. ഇനി ഇതിലേക്ക് ബേക്കിങ് സോഡ ചേര്‍ക്കുക. നന്നായി മിക്സ് ചെയ്യുക. ഇനി ചുവട് കട്ടിയുള്ള ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണ ഒഴിച്ച് നന്നായി ചൂടായാല്‍ ഇത് ഓരോ സ്പൂണ്‍ കോരിയൊഴിച്ച് തിരിച്ചും മറിച്ചുമൊക്കെ യിട്ട് പൊരിച്ചെടുക്കുക. ചൂടോടെ ക്രിസ്പിയായി കഴിക്കാവുന്ന അടിപൊളി സ്നാകാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."