ചര്‍മം കണ്ടാല്‍ പ്രായം തോന്നുന്നുണ്ടോ..? എന്നാല്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ - ചെറുപ്പം നിലനിര്‍ത്താം
പ്രായം കൂടിവരുന്നത് ആര്‍ക്കും തടയാന്‍ സാധിക്കില്ല. എന്നാല്‍ അതിന്റെ വേഗത ഒന്നു കുറച്ചു കൊണ്ടുവരാന്‍ നമുക്ക് സാധിക്കുകയും ചെയ്യും.
അതിന് ആദ്യം വേണ്ടത് ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുക എന്നതു തന്നെയാണ്. നന്നായി ഉറങ്ങുകയും വ്യായാമം ചെയ്യുകയും പുകവലി നിര്‍ത്തുകയുമൊക്കെ ചെയ്താല്‍ തന്നെ യുവത്വവും ആരോഗ്യവും നിങ്ങളില്‍ നിലനില്‍ക്കുന്നു.
അതിരാവിലെ എഴുന്നേല്‍ക്കുക, പകലുറങ്ങാതിരിക്കുക,പ്രായത്തെ അകറ്റി ശരീരത്തിനു സംരക്ഷണമേകാനും കൊഴുപ്പടിയാതിരിക്കാനും കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുക. ആഹാരത്തിന് മാജിക്കുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ്.
വെള്ളം നന്നായി കുടിക്കുക എന്ന ശീലം ഉണ്ടാക്കുക. ശരീരത്തില്‍ ഒരിക്കലും വെള്ളം കുറയേണ്ട അവസ്ഥവരരുത്.
നാരങ്ങ നീരൊഴിച്ചൊരു ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കുക. ഇത് കുടിക്കുമ്പോള്‍ രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ നില ഉയരുന്നതാണ്. വൈറ്റമിന്‍ സി അടങ്ങിയ ആഹാരം ചര്‍മത്തിലെ കറുത്തപാടുകളെ അകറ്റുന്നു.
അതിനാല്‍ സിട്രസ് അടങ്ങിയ ഫ്രൂട്ടുകള്‍ കഴിക്കുക. നാരങ്ങാവെള്ളവും നെല്ലിക്കയുമൊക്കെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
കടും നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്. ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുള്ള ആഹാരത്തിലൂടെയേ യുവത്വം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
പഴങ്ങള്‍ കഴിക്കുമ്പോള്‍ ഫ്രഷായ പഴങ്ങളും പച്ചക്കറികളും തന്നെ കഴിക്കുക. നട്‌സ് നിത്യഭക്ഷണത്തിലുള്‍പ്പെടുത്തുക, ഇത് ചര്‍മത്തിലെ കൊളാജന്‍ അയഞ്ഞുപോവാതെ സംരക്ഷിക്കുന്നു.
ബ്രോക്കോളി കഴിക്കുന്നതും ഉത്തമമാണ്. പാട നീക്കിയ പാലും മത്സ്യവും സോയയുമെല്ലാം കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ ഉത്തമമാണ്.
മാത്രമല്ല, ബോഡി ഷേപ്പ് നിലനിര്‍ത്തണം,വയര്‍ചാടാതെ നോക്കണം.
ഇതിന് വ്യായാമം നിര്‍ബന്ധമാണ്. എല്ലാ ദിവസവും ചെയ്യുക. മുഖത്തിന് പ്രായമേറുന്നത് തടയാന്‍ മുഖവ്യായാമങ്ങളും ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."