യു.ഡി.എഫ് കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തി
കൊല്ലം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ച നടപടിക്കെതിരെയും യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍് ബഹുജനപ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ആര്‍.എസ.്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ കരുണാകരന്‍പിള്ള അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, ഡോ. ശൂരനാട് രാജശേഖരന്‍, കെ.സി രാജന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍ .അഴകേശന്‍, ജി .പ്രതാപവര്‍മ്മതമ്പാന്‍, ഷാനവാസ്ഖാന്‍, ഘടകക്ഷി നേതാക്കളായ യൂനുസ്‌കുഞ്ഞ്, വാക്കനാട് രാധാകൃഷ്ണന്‍, തൊടിയില്‍ ലുക്ക്മാന്‍, സി.എസ് മോഹന്‍കുമാര്‍ നേതാക്കളായ ജമീലാ ഇബ്രാഹീം, പ്രെഫ. മേരിദാസന്‍, ഹിദൂര്‍ മുഹമ്മദ്, എം.എം നസീര്‍, ജി രതികുമാര്‍, ടി.സി വിജയന്‍, കോയിവിള രാമചന്ദ്രന്‍, മോഹന്‍ ശങ്കര്‍, സൂരജ് രവി, ജില്ലാ കണ്‍വീനര്‍ ഫിലിപ്പ് കെ. തോമസ് പി.ആര്‍ പ്രതാപന്‍ സംസാരിച്ചു. കരിക്കത്തില്‍ പ്രസന്നന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ഗോകുലം അനില്‍, ചവറ അരവി, എ.എസ് നോള്‍ഡ്, പരവൂര്‍ രമണന്‍, ബേബി പടിഞ്ഞാറ്റിന്‍ കര, ചിതറ മുരളി, രാധാ മോഹന്‍, സി.ആര്‍ നജീബ്, സഞ്ജു ബുക്കാരി, വിപിന ചന്ദ്രന്‍, എസ് ശ്രീകുമാര്‍, അന്‍സാര്‍ അസീസ്, ഡി ഗീതാകൃഷ്ണന്‍, സജി ഡി. ആനന്ദ്, കുരീപ്പുഴ മോഹന്‍, ടി.കെ സുള്‍ഫി, കൃഷ്ണവേണി ശര്‍മ്മ്, ബിന്ദു ജയന്‍, സിസിലി എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."