കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം, ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കല്‍: വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.ടി.ഇ പ്രീ പ്രസ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ്പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം (0471 2474720, 2467728), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം.
അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യത ഉണ്ടാവണം. പട്ടികജാതി / പട്ടികവര്‍ഗ / മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി / എസ്.ഇ.ബി.സി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് ആനുകൂല്യമുണ്ടാവും. ഫോണ്‍ : 0471 2474720, 0471 2467728.
ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കല്‍: വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്‌സിങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscetnre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചുവരെയാണ്.
പുതിയ ക്ലെയിമുകള്‍ നല്‍കാന്‍ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364.
രണ്ടാംഘട്ട അലോട്ട്‌മെന്റ്
കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള, ബാച്‌ലര്‍ ഓഫ് ഡിസൈന്‍ (ഫാഷന്‍ ഡിസൈന്‍) കോഴ്‌സിലേക്ക് എന്‍ട്രന്‍സ് പരീക്ഷ യോഗ്യത നേടിയവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ജൂലൈ രണ്ടിനകം നിര്‍ദിഷ്ട ടോക്കണ്‍ ഫീസ് ഒടുക്കണം. വിവരങ്ങള്‍ www.lbscetnre.kerala.gov.in ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."