കേരള ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ പ്രവേശനം നേടാം; പ്ലസ് ടു പാസായവര്‍ക്ക് അവസരം
കേരളത്തിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 15 സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ 2024 ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി (ജി.എന്‍.എം. ) കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് അവസരം. മൂന്നു വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ആകെ 485 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുക.
യോഗ്യത
കുറഞ്ഞത് 40% മാര്‍ ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായര്‍
പ്ലസ് ടു യോഗ്യതക്കു ശേഷം എ.എന്‍.എം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ രജിസ്‌ട്രേര്‍ഡ് എ.എന്‍.എം. നഴ്‌സുമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
പ്ലസ് ടു സയന്‍സ് പഠിച്ചവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ പ്ലസ് ടു വിജയിച്ചവരുടെ അപേക്ഷ പരിഗണിക്കുന്നതാണ്.
പ്രായം
അപേക്ഷകര്‍ക്ക് 2024 ഡിസംബര്‍ 31 ന് 17 വയസില്‍ കുറയുവാനോ 35 വയസില്‍ കൂടുവാനോ പാടില്ല.
പിന്നാക്ക വിഭാഗക്കാര്‍ക്ക് 3 വയസും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 5 വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്.
അപേക്ഷ
250 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ അപേക്ഷാ ഫീസായി 75 രൂപ അടച്ചാല്‍ മതിയാകും.
അപേക്ഷാ ഫോമും വിശദമായ പ്രോസ്‌പെക്ടസിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റ് https://dhs.kerala.gov.i സന്ദര്‍ശിക്കുക.
വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അപേക്ഷാ ഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ചതിന്റെ ഒറിജിനല്‍ ചലാന്‍ എന്നിവ സഹിതം 2024 ജൂലൈ 06 ന് വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."