യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രി മാനേജിങ് കമ്മിറ്റിയോഗം അലങ്കോലപ്പെടുത്തി
കൊല്ലം: ജില്ലാ ആശുപത്രി മാനേജിങ് കമ്മിറ്റിയോഗം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിലേക്ക് ഒരുകൂട്ടം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി ബഹളം വെയ്ക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ആശുപത്രി മോര്‍ച്ചറിയ്ക്ക് സമീപത്ത് ഒരു മതവിഭാഗത്തില്‍പ്പെട്ട മൃതദേഹത്തിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്താന്‍ ഭരണകൂടം അനുമതി നല്‍കിയെന്നാരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്.
എന്നാല്‍ ജില്ലാപഞ്ചായത്തോ, ആശുപത്രി മാനേജിങ് കമ്മിറ്റിയോ ഇത്തരത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും സംഘടനാ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വിശദീകരണത്തില്‍ ത്യപ്തരാകാതെ പ്രവര്‍ത്തകര്‍ യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."