ഗ്യാസ് സിലിണ്ടർ വേണോ; മസ്റ്ററിങ് നിർബന്ധം
കൊച്ചി: എൽ.പി.ജി സിലിണ്ടർ ബുക്കിങ്ങിന്റെ കൃത്യത ഉറപ്പാക്കാൻ മസ്റ്ററിങ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഓരോ സിലിണ്ടറും കൃത്യമായി ഉപഭോക്താവിന് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണിത്.
മസ്റ്ററിങ് നടത്തണമെന്ന് രണ്ടുമാസം മുമ്പുതന്നെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് കാര്യമായി പ്രതികരണം ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് തീരുമാനം കടുപ്പിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ഇതിനുള്ള അവസാന തീയതി കേന്ദ്രം ഉടൻ പ്രഖ്യാപിച്ചേക്കും.
മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നത് പൂർണമായി മുടങ്ങിയേക്കും. ആധാര്‍ വിവരങ്ങള്‍ എല്‍.പി.ജി കണക്ഷനുമായി ബന്ധിപ്പിച്ചാണ് മസ്റ്ററിങ് നടത്തേണ്ടത്. ഉപഭോക്താവ് നേരിട്ടെത്തി ബയോമെട്രിക് പഞ്ചിങ് വഴിയാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിങ് നടത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."