HOME
DETAILS

സ്വദേശിവല്‍ക്കരണ ലക്ഷ്യം നേടാന്‍ ഇന്നു കൂടി അവസരം; ഇമാറാത്തികളെ വ്യാജമായി നിയമിച്ചാല്‍ 1 ലക്ഷം ദിര്‍ഹം വരെ പിഴ

  
ജലീല്‍ പട്ടാമ്പി
June 30 2024 | 02:06 AM

Today is also a chance to achieve the goal of indigenization

ദുബൈ: സ്ഥാപനങ്ങള്‍ ജീവനക്കാരെ തൊഴിലിനായി തിരഞ്ഞെടുക്കുമ്പോള്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന ജൂലൈ ഒന്നിന് നടപ്പാകും. ഇതുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കമ്പനികള്‍ നേടിയെടുക്കേണ്ട അവസാന തീയതി ഇന്നാണ്. 2024ന്റെ ആദ്യ പകുതിയിലെ മിഷനാണ് നാളെയോടെ പ്രാബല്യത്തിലാവുക.

യു.എ.ഇ മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് 50, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികളിലെ വിദഗ്ധ ജോലികളില്‍ യു.എ.ഇ പൗരന്മാരുടെ 1ശതമാനം വളര്‍ച്ചയാണ് ഈ ലക്ഷ്യങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുകയെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (മുഹ്ര്‍) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.  ജൂലൈ 1 മുതല്‍ കമ്പനികള്‍ പ്രസ്തുത ലക്ഷ്യങ്ങള്‍ കൈവരിച്ചിരിക്കണമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ മന്ത്രാലയം, നടപടിക്രമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ നടപ്പാക്കുന്നതിന് മുന്‍പ് നിലവാര പരിശോധന ആരംഭിക്കുമെന്ന് വെളിപ്പെടുത്തി.

ഇമാറാത്തി പൗരന്മാര്‍ പെന്‍ഷന്‍ ഫണ്ടിലും വേതന സംരക്ഷണ സംവിധാനത്തി(വേജ് പ്രൊട്ടാക്ഷന്‍ സിസ്റ്റം ഡബ്ല്യൂ.പി.എസ്)ലും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞ അധികൃതര്‍, നിബന്ധനകള്‍ പാലിച്ച കമ്പനികളെ അഭിനന്ദിക്കുകയും ചെയ്തു. 
ഈ സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ ജൂണ്‍ 30നകം നേടിക്കഴിഞ്ഞുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനും ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചു.

ബിസിനസിന്റെ മുഴുവന്‍ മേഖലകളിലും യു.എ.ഇയെ പരിഷ്‌കരിക്കുന്ന ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ വെളിച്ചത്തില്‍ തങ്ങളുടെ പ്രതിബദ്ധതകള്‍ നിറവേറ്റാനുള്ള കമ്പനികളുടെ കഴിവില്‍ മന്ത്രാലയം വിശ്വാസം പ്രകടിപ്പിച്ചു. സ്വകാര്യ മേഖലയിലെ ജോലികളില്‍ യു.എ.ഇ പൗരന്മാരുടെ റിക്രൂട്‌മെന്റ് ബിസിനസ് മേഖലക്ക് കാര്യമായ മൂല്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.

കൂടാതെ, ഇതു വരെ ലക്ഷ്യങ്ങള്‍ കൈവരിക്കാത്ത കമ്പനികളോട് മന്ത്രാലയ ആഭിമുഖ്യത്തിലുള്ള നാഫിസ് പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. നിര്‍ദിഷ്ട നിബന്ധന പ്രകാരം സ്വദേശിയെ നിയമിച്ചില്ലെങ്കില്‍ ഓരോ ഇമാറാത്തിയുടെയും പേരില്‍ പ്രസ്തുത കമ്പനിക്ക് പ്രതിമാസം 8,000 ദിര്‍ഹമാണ് പിഴ. കഴിഞ്ഞ വര്‍ഷം ഇത് പ്രതിമാസം 7,000 ദിര്‍ഹമും 2022ല്‍ പ്രതിമാസം 6,000 ദിര്‍ഹമുമായിരുന്നു. 2026 വരെ ഓരോ വര്‍ഷവും പിഴയില്‍ 1,000 ദിര്‍ഹം വര്‍ധനയുണ്ടാകും.

രാജ്യത്തെ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം ഓരോ വര്‍ഷവും രണ്ട് ശതമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. 2024 അവസാനിക്കുന്നതിന് മുന്‍പ് ഒരു സ്ഥാപനത്തിന്റെ തൊഴില്‍ ശക്തിയില്‍ 6 ശതമാനം യു.എ.ഇ പൗരന്മാര്‍ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
2026 അവസാനത്തോടെ ഒരു കമ്പനിയുടെ തൊഴില്‍ ശക്തിയുടെ 10 ശതമാനത്തിലെത്താന്‍ എമിറേറ്റൈസേഷന്‍ ലക്ഷ്യത്തിന്റെ നിരക്ക് ഓരോ വര്‍ഷവും ഉയര്‍ത്താനാണ് ഫെഡറല്‍ നിയമം ലക്ഷ്യമിടുന്നത്. വാര്‍ഷിക ലക്ഷ്യം ആദ്യ ആറ് മാസങ്ങളില്‍ രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യ ആറു മാസം, രണ്ടാം പാദം എന്നീ ഘട്ടങ്ങളില്‍ ഓരോ ശതമാനം വീതമാണിത്.

ദേശീയ തൊഴില്‍ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുഹ്ര്‍ അധികൃതര്‍ പതിവായി പരിശോധനകള്‍ നടത്തുന്നുണ്ട്. 2022 പകുതി മുതല്‍ ഈ വര്‍ഷം മെയ് 16 വരെ മൊത്തം 1,379 സ്ഥാപനങ്ങള്‍ 2,170 ഇമാത്തികളെ നിയമ വിരുദ്ധമായി നിയമിച്ചതായി കണ്ടെത്തിയിരുന്നു. ഓരോ കേസിനും 20,000 മുതല്‍ 100,000 ദിര്‍ഹം വരെ പിഴ ചുമത്തിയെന്ന് അധികൃതര്‍ പറഞ്ഞു.

സ്ഥാപനത്തിന്റെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍, യഥാര്‍ഥ ജോലികളില്ലാതെ ഒരു യു.എ.ഇ പൗരന്‍ നാമമാത്രമായ ജോലിയിലുണ്ടെന്ന് സ്ഥിരീകരിക്കുമ്പോള്‍, ആ നിയമനം വ്യാജമാണെന്ന് മുഹ്ര്! അഭിപ്രായപ്പെട്ടു. ഡാറ്റാ കൃത്രിമം കാണിക്കാന്‍ ഒരു ഇമാറാത്തിയെ 'വീണ്ടും നിയമിച്ച' കമ്പനികള്‍ക്ക് ഇതിനിടയ്ക്ക് മന്ത്രാലയം പിഴ ചുമത്തിയ കാര്യം അധികൃതര്‍ മുന്നറിയിപ്പായി എടുത്തു പറഞ്ഞു. 100,000 ദിര്‍ഹം വരെ പിഴ ചുമത്തിയതിന് പുറമെ, തെറ്റ് ചെയ്ത കമ്പനികളെ പബഌക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ചിലവയെ മുഹ്ര്! സിസ്റ്റത്തിലെ ഏറ്റവും കുറഞ്ഞ കമ്പനി റേറ്റിംഗിലേക്ക് തരം താഴ്ത്തുകയും ചെയ്തു.

20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി എമിറേറ്റൈസേഷന്റെ വ്യാപ്തി വിപുലീകരിക്കാനുള്ള യു.എ.ഇ കാബിനറ്റ് തീരുമാനം ഈ വര്‍ഷം ആദ്യം മുഹ്ര്‍ നടപ്പാക്കാന്‍ തുടങ്ങിയിരുന്നു. 14 പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 20 മുതല്‍ 49 വരെ ജീവനക്കാരുള്ള 12,000ത്തിലധികം കമ്പനികള്‍ 2024ലും 2025ലും ചുരുങ്ങിയത് ഒരു ഇമാറാത്തിയെ നിയമിക്കേണ്ടതുണ്ട്.

രാജ്യത്തെ 20,000 സ്വകാര്യ കമ്പനികളില്‍ ഇപ്പോള്‍ 97,000ത്തിലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഇക്കഴിഞ്ഞ മേയില്‍ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. സര്‍ക്കാരിന്റെ സ്വദേശിവല്‍ക്കരണ തീരുമാനങ്ങളുടെയും നയങ്ങളുടെയും സംരംഭങ്ങളുടെയും ഫലപ്രാപ്തിയെ, വിശേഷിച്ചും നാഫിസ് സംരംഭം അടിവരയിടുന്നുവെന്ന് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ അഭിപ്രായപ്പെട്ടു. 

രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2021 സെപ്തംബറില്‍ ആരംഭിച്ച ഫെഡറല്‍ സര്‍ക്കാര്‍ സംരംഭമായ നാഫിസ് പദ്ധതി മുഖേന സ്വകാര്യ മേഖലയിലെ മൊത്തം ഇമാറാത്തി ജീവനക്കാരുടെ എണ്ണം ഏകദേശം 170 ശതമാനം വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഏതെങ്കിലും പ്രവണതകള്‍ 600 590000 എന്ന നമ്പറില്‍ വിളിച്ചോ, മുഹ്ര്‍ ആപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ താമസക്കാരോട് മുഹ്ര്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  17 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  17 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  18 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  19 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  19 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  19 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  19 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  19 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  20 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  20 hours ago