HOME
DETAILS

സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: എസ്.എം.എഫ്

  
June 30 2024 | 03:06 AM

Govt should issue white paper on reservation SMF

ചേളാരി :   മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനെ സ്വാധീനിച്ച് അനര്‍ഹമായി പലതും നേടുന്നുവെന്ന ചില സമുദായ നേതാക്കളുടെ പ്രസ്താവനകള്‍ അപലപനീയമാണെന്നും ജനസംഖ്യാനുപാതികമായി മുസ്‌ലിം സമുദായത്തിന് അര്‍ഹമായ തൊഴില്‍ രംഗത്തും വിദ്യാഭ്യാസ മേഖലകളിലുമുള്ള സംവരണാനുകൂല്യങ്ങൾ  വെട്ടിക്കുറയ്ക്കുകയാണെന്നും ഇക്കാര്യത്തിൽ വിവിധ സമുദായങ്ങള്‍ നേടിയ സംവരണ കണക്കുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കൗണ്‍സിലില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 


കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റട്രല്‍ വഖ്ഫ് കൗണ്‍സില്‍ വഖ്ഫുകളുടെ പുരോഗതിക്കായി നല്‍കിയിരുന്ന സെൻട്രല്‍ വഖ്ഫ് കൗണ്‍സില്‍ ലോണ്‍ പദ്ധതി 2016 മുതല്‍ നല്‍കാതെ തടഞ്ഞു വച്ചിരിക്കുകയാണ്.  
വഖ്ഫുകള്‍ക്ക് അര്‍ഹതപ്പെട്ട ഇ ലോണ്‍ പദ്ധതി ഉടന്‍ വിതരണം ചെയ്യുന്നതിന് സെൻട്രല്‍ വഖ്ഫ് കൗണ്‍സിലും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന് സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മിശ്രവിവാഹങ്ങളെയും മതംമാറ്റ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രീയ സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളും അവസരങ്ങള്‍ ഉണ്ടാക്കുന്നത് മതമൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമായി കരുതേണ്ടതുണ്ടെന്നും മതനിരാസമടക്കമുള്ള സങ്കരസംസ്‌കാര ജീവിതരീതികളെ പ്രതിരോധിക്കുന്നതിനായി മഹല്ലുതലങ്ങളില്‍ ജാഗ്രതയോടെ ബോധവല്‍ക്കരണം നടത്തണമെന്നും മഹല്ല് ജമാത്തുകളോട് കൗൺസിൽ ആഹ്വാനം ചെയ്തു.


സംസ്ഥാന ട്രഷറര്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍  ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വാര്‍ഷിക പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, ഉമര്‍ ഫൈസി മുക്കം, ഡോ. സി.കെ കുഞ്ഞി തങ്ങള്‍ തൃശൂര്‍, പി.സി ഇബ്‌റാഹീം ഹാജി കമ്പളക്കാട്, ബശീര്‍ കല്ലേപ്പാടം, മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, എം.എ.എച്ച് മഹ്മൂദ് ഹാജി കാസര്‍കോട്, അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി മുക്കം, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ കൂളിമാട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ തൃശൂര്‍, പി.എ അബ്ദുല്‍ കരീം എറണാകുളം, എ അബ്ദുറഹീം പാലക്കാട്, എസ് ശംസുദ്ദീന്‍ റാവുത്തര്‍ പത്തനംതിട്ട, കെ.എ ഉശരീഫ് കുട്ടി ഹാജി കോട്ടയം, നാസര്‍ എസ് മാമൂലയില്‍, ഇജാബ ഇബ്റാഹീം കുട്ടി ഹാജി ആലപ്പുഴ, സിറാജുദ്ദീന്‍ വെള്ളാപ്പള്ളി, പി. കെ മുഹമ്മദലി ബാഖവി നീലഗിരി, ഹസ്സന്‍ ആലംകോട് തിരുവനന്തപുരം, സി.എം അബ്ദുല്‍ കരീം കൊടക്, എ.കെ ആലിപ്പറമ്പ്, എ.വി ഇസ്മാഈല്‍ ഹുദവി, സി.ഇ.ഒ പി  വീരാന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വി.എ.സി കുട്ടി ഹാജി പാലക്കാട് നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുടികൊഴിച്ചിലിനുള്ള ചില മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് അറിയാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago