HOME
DETAILS

കൊല്ലത്തെ സമ്പൂര്‍ണ വൈ.ഫൈ നഗരമാക്കാന്‍ ബി.എസ്.എന്‍.എല്‍

  
backup
August 30 2016 | 18:08 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b5%e0%b5%88-%e0%b4%ab


കൊല്ലം: ജില്ലയില്‍ വൈ .ഫൈ സേവനം മെച്ചപ്പെടുത്താനും നഗരത്തെ സമ്പൂര്‍ണ വൈ .ഫൈ നഗരമാക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി ബി.എസ്.എന്‍.എല്‍ കൊല്ലം എസ്.എസ്.എ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും ബി.എസ്.എന്‍.എല്‍ ജില്ലാ ജനറല്‍മാനേജര്‍ വി.രാജേന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി വെള്ളയിട്ടമ്പലം,ചിന്നക്കട,റെയില്‍വേ സ്‌റ്റേഷന്‍,കൊട്ടിയം,സി.എസ്.സി ആശുപത്രി റോഡ്,ആണ്ടാമുക്കം, പരവൂര്‍ എന്നിവിടങ്ങളില്‍ വൈ .ഫൈ ഹോട്ട്‌പോട്ട് സൗകര്യം ഒരുക്കും.
നിലവില്‍ ബ്രോഡ്ബാന്റ് വേഗത 512 കെ.ബി.പിയില്‍ നിന്നും 1 എം.ബി.പിയായി വര്‍ധിപ്പിച്ചു. കൊല്ലത്തെ ഉപഭോക്താക്കള്‍ക്കു 650675 പ്ലാനുകള്‍ ലഭ്യമാണ്. 5 ജി.ബി 2 എം.പി.എസില്‍ ലഭിക്കുന്ന പ്ലാനാണിത്. യു.എല്‍.ഡി 999 പ്ലാനില്‍ 4 എം.ബി.പി.എസ് വേഗതയില്‍ 12 ജി.ബി ഉപയോഗിക്കാനും കഴിയും. ബ്രോഡ്ബാന്റ് വേഗത വര്‍ധിപ്പിക്കുന്നതിനുള്ള 150,200,300,500 രൂപയുടെ 2 ജി.ബി,8 ജി.ബി,10 ജി.ബി,20 ജി.ബി റീച്ചാര്‍ജ് കൂപ്പണ്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തു ബി.എസ്.എന്‍.എല്‍ സ്ഥാപിക്കുന്ന മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ പ്രസരണത്തിന്റെ ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതുസംബന്ധിച്ചു കൊല്ലം,പുനലൂര്‍,മാത്ര,കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ കൂട്ടായ്മ വിവിധ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. മാമ്പഴത്തറ, ആനമല തുടങ്ങിയ മലയോര മേഖലകളില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. മൊബൈല്‍ ഫോണ്‍ കാള്‍ഡ്രോപ്‌സ്(കാളുകള്‍ വ്യക്തമാകാതെ മുറിഞ്ഞുപോകുന്നത്) പരിമതിപ്പെടുത്താന്‍ 31 സ്ഥലങ്ങളില്‍ 3ജി സൗകര്യം സ്ഥാപിച്ചു. 3ജി സൗകര്യം ലഭിക്കുന്ന സ്ഥലങ്ങളുടെ എണ്ണം 161 ആയി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ 79 സ്ഥലങ്ങളില്‍ക്കൂടി 3ജി.ബി.ടി.എസ് സ്ഥാപിക്കും.
മൊബൈല്‍ കണക്ഷനുകളില്‍ കേരളാസര്‍ക്കിളില്‍ കൊല്ലം ഒന്നാമതും മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ടാമതുമാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡി.ജി.എമ്മുമാരായ കനകരാജ്,അനിതാഭായ്,രവികുമാര്‍, പി.ആര്‍.ഒ എസ്.രാജലഷ്മി,ജെ.ടി.ഒ സജി എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago