ഇത് 'ഇ-മാലിന്യ' ടോയിലറ്റ്
മീനങ്ങാടി: മാലിന്യം നിറഞ്ഞ് ജനങ്ങള്‍ ഉപയോഗിക്കുന്ന പൊതു ശൗചാലയം. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഇ-ടോയ്‌ലറ്റ് പരിസരമാണ് മാലിന്യം നിറഞ്ഞ് വൃത്തിഹീനമായത്. ടൗണിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യം നിക്ഷേപിക്കുന്നതാണ് വൃത്തിഹീനമാക്കുന്നത്.
ശൗചാലയ പരിസരം കാടുമൂടിയതും ജനങ്ങള്‍ക്ക് ദുരിതമാകുകയാണ്. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ അന്നത്തെ ഭരണ സമിതി കോമണ്‍ ഫണ്ടില്‍ നിന്ന് എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ഇ-ടോയിലറ്റ് സ്ഥാപിച്ചത്. നിര്‍മാണ വേളയില്‍ തന്നെ ടോയ്‌ലെറ്റ് അനുയോജ്യമായ സ്ഥലത്തല്ല നിര്‍മിച്ചതെന്നും മീനങ്ങാടി പൊതു സ്റ്റേജിന്റെയും പൊലിസ് സ്റ്റേഷന്റെയും പിന്നിലായുള്ള ടോയ്‌ലെറ്റ് ശ്രദ്ധിക്കപ്പെടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പെടെ ഇ -ടോയ്‌ലെറ്റിന് സമീപത്തിട്ട് കത്തിക്കുന്നതിനാല്‍ കത്തിച്ച അവശിഷ്ടം മഴ പെയ്താല്‍ ടോയ്‌ലെറ്റിന് സമീപത്തെത്തി കെട്ടിക്കിടക്കുകയാണ്.
സമീപത്തെ കാടു നീക്കിയും മാലിന്യ നിക്ഷേപം തടഞ്ഞും ഇ-ടോയിലറ്റ് സംരക്ഷിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."