തനി 'വയനാടന്‍' ഇനി ആഭ്യന്തര വിപണിയിലേക്ക്
മാനന്തവാടി: വയനാട്ടിലെ തനത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നാമം ഇനി ബയോവിന്‍ അഗ്രോ റിസര്‍ച്ച് എന്ന കമ്പനിക്ക് സ്വന്തം. സുഗന്ധവ്യജ്ഞനങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഈ ട്രേഡ് മാര്‍ക്കിന് കീഴില്‍ വരും.
വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിക്ക് കീഴില്‍ 2014ല്‍ രൂപീകരിച്ച ബയോവിന്‍ അഗ്രോ റിസര്‍ച്ച് കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചെന്നൈയിലെ ട്രേഡ് മാര്‍ക്ക് ഏജന്‍സി വയനാടന്‍ എന്ന േടഡ്മാര്‍ക്ക് അനുവദിച്ചത്. വിവിധ അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ വയനാട്ടിലെ പതിമൂവായിരത്തിലധികം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിലവില്‍ മാര്‍ക്കറ്റ് വിലയെക്കാള്‍ വിലകൂട്ടി നല്‍കിയാണ് ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, കാപ്പി, വാഴക്ക, മാങ്ങ, ഏലം, ജാതി, കറുവപ്പട്ട, സര്‍പ്പഗന്ധി, വാനില, കാന്താരിമുളക്, കറിവേപ്പില, തെരുവപ്പുല്ല് എന്നിവയാണ് ബയോവിന്‍ സംഭരിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന ഉല്‍പ്പന്നങ്ങളെ സംസ്‌കരിച്ച് ഉയര്‍ന്ന ഗുണനിലവാരത്തിലും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കിയും ഇപ്പോള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.
കയറ്റുമതിക്കായി നേരത്തെതന്നെ ഫെയര്‍ട്രേഡ് രജിസ്‌ട്രേഷന്‍, റെയിന്‍ ഫോറസ്റ്റ് അലയന്‍സ് സര്‍ട്ടിഫിക്കറ്റ്, ജപ്പാനിലേക്കുള്ള ജാസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം മാനന്തവാടി ആസ്ഥാനമായ ബയോവിന്‍ കരസ്ഥമാക്കിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ കര്‍ഷക കൂട്ടായ്മയാണ് ബയോവിന്‍ അഗ്രോ റിസര്‍ച്ച് കമ്പനിയുടേത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റിയിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഇപ്പോള്‍ ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ ജൈവകര്‍ഷകരുണ്ട്. മൂവായിരത്തോളം കര്‍ഷകര്‍ അപേക്ഷനല്‍കി സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നുണ്ട്. വയനാട്ടില്‍ നിന്ന് മാങ്ങ, ചക്ക, തേങ്ങ, പപ്പായ തുടങ്ങിയവ കുറച്ച് കാലങ്ങളായി കയറ്റി അയക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."