HOME
DETAILS
MAL
സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍; യു.ഡി.എഫ് ധര്‍ണ നടത്തി
backup
August 30 2016 | 18:08 PM
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ യു.ഡി.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ദലിത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. സംസ്ഥാനത്തും ജനജീവിതം ദുരിത പൂര്‍ണമാണ്. വിലക്കയറ്റവും അക്രമ രാഷ്ട്രീയവും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് ധര്‍ണ സംഘടിപ്പിച്ചത്. മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്മാന് സി.പി വര്‍ഗീസ് അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, യു.ഡി.എഫ് നേതാക്കളായ കെ.എല്‍ പൗലോസ്, പി.പി.എ കരീം, കെ.കെ ഹംസ, എം.സി സെബാസ്റ്റ്യന്‍, എന്‍.ഡി അപ്പച്ചന്, പി.വി ബാലചന്ദ്രന്, കെ.കെ അബ്രഹാം, കെ.കെ അഹമ്മദ്ഹാജി, മുന്‍മന്ത്രി പി.കെ ജയലക്ഷ്മി, കെ.വി പോക്കര്‍ഹാജി, കെ.എം അബ്രഹാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."