HOME
DETAILS
MAL
നന്മ സ്റ്റോര്‍ അടച്ചുപൂട്ടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
backup
August 30 2016 | 18:08 PM
കമ്പളക്കാട്: കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ നന്മ സ്റ്റോര്‍ അടച്ചുപൂട്ടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പള്ളിക്കുന്നിലുള്ള നന്മ സ്റ്റോര്‍ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് എത്തിയ കണ്‍സ്യൂമര്‍ ഫെഡിലെ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. 2012 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണിത്. പ്രതിമാസം അഞ്ചു ലക്ഷം രൂപ വിറ്റുവരവുള്ള സ്റ്റോര്‍ അടച്ചുപൂട്ടണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊതു വിപണിയേക്കാള്‍ വിലക്കുറവിന് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. രണ്ടാഴ്ച്ച മുമ്പാണ് നന്മ സ്റ്റോറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."