HOME
DETAILS
MAL
കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളണമെന്ന്
backup
August 30 2016 | 18:08 PM
പനമരം: വിലത്തകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും കൃഷി നാശവും കാരണം സമ്പത് വ്യവസ്ഥ തകര്‍ന്നടിഞ്ഞ ജില്ലയിലെ ജനങ്ങളെ രക്ഷിക്കുന്നതിനായി ചെറുകിട കര്‍ഷകരും, തൊഴിലാളികളും എടുത്തിട്ടുള്ള വിവിധ തരം വായ്പകള്‍ ഉപാധി രഹിതമായി എഴുതിതള്ളണമെന്ന് ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. ജെ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.ജെ പോള്‍ അധ്യക്ഷനായി. യൂനിയന്‍ സംസ്ഥാന നേതാക്കളായ മനോജ് പെരുമ്പള്ളി, ബാലന് പൊറ്റശ്ശേരി, എന്‍.സി.കൃഷ്ണന്, നേതാക്കളായ കുര്യാക്കോസ് മുള്ളന്മട, കെ.കെ ദാസന്, സുബൈര്‍ കടന്നോളി, കെ. അസീസ്, വി. ജയ, എ.ജെ കുര്യന്, പി.വി ഉണ്ണി, ജി. മുരളീധരന്, അബ്ദുള്‍ അസീം പനമരം, ആര്.കെ ഇസ്മായില്‍, നൗഷാദ് നാലകത്ത്, മജീദ് പുളിത്താല്, മൊയ്തു പൂവന്, എം.ജി ബിജു, സി. സദാശിവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."