ഫോണിലെ ചാര്‍ജ് പെട്ടെന്ന് കുറയുന്നുണ്ടോ?... എങ്കില്‍ ഈ ട്രിക്ക് ഉപയോഗിച്ചോളൂ
ഫോണ്‍ കണ്ടിന്യുയസ് യൂസ് ചെയ്യുമ്പോള്‍ പെട്ടെന്ന് ചാര്‍ജ് കുറയുന്നുണ്ടോ?.. ചില അത്യാവശ്യ ഘട്ടങ്ങളില്‍ ഫോണ്‍ നോക്കുമ്പോള്‍ പെട്ടുപോവുന്ന അവസ്ഥ വരാതിരിക്കാന്‍ ചില ടിപ്‌സുകളിതാ...
ഫോണില്‍ എപ്പോഴും 50%ത്തില്‍ താഴെമാത്രം ബ്രൈറ്റ്‌നസ് വയ്ക്കുക. സ്മാര്‍ട്ട് ഫോണില്‍ മാത്രമല്ല, സ്‌ക്രീന്‍ ഉള്ള എല്ലാ ഡിവൈസുകളുടെയും ബാറ്ററി ലാഭിക്കാനുള്ള ഒരു വഴിയാണിത്. കൂടാതെ നമുക്ക് സെറ്റ് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു സെറ്റിങ്‌സാണ് സ്‌ക്രീന്‍ എപ്പോള്‍ ഓഫ് ആകണം എന്നത്. അതിന്റെ സമയം ക്രമീകരിക്കുന്നതും ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കും.
ഏതെങ്കിലും ആപ്പ് ഉപയോഗിക്കുമ്പോള്‍ ബാക്ക് എന്‍ഡില്‍ മറ്റ് ആപ്പുകള്‍ മിനിമൈസ് ചെയ്തിട്ടുണ്ടെങ്കിലും ക്ലോസ് ചെയ്തിട്ടുണ്ടാകില്ല. ബാഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ആപ്പുകള്‍ ചാര്‍ജ്ജ് ധാരാളം ഉപയോഗിക്കും. ആന്‍ഡ്രോയിഡിന് ഒരു ഇന്‍ബിള്‍റ്റ് ബാറ്ററി മോണിറ്റര്‍ ഉണ്ട്. ഇതിലൂടെ നമുക്ക് ഈ പ്രശ്‌നം പരിഹരിക്കാം. സെറ്റിങ്‌സ്> ബാറ്ററി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളെ കണ്ടെത്താം. ഇത്തരം ആപ്പുകളെ ഒഴിവാക്കുകും ഫോണ്‍ കാഷ് ക്ലിയര്‍ ചെയ്യുകയും ചെയ്യണം.
മറ്റൊന്ന് ബാറ്ററി സെര്‍വര്‍ മോഡ് ഓണാക്കുക. സ്മാര്‍ട്ട്‌ഫോണുകളില്‍ ബാറ്ററി നഷ്ടപ്പെടുത്തുന്ന മറ്റൊരു പ്രധാന കാര്യം ബ്ലൂടൂത്ത്,എന്‍എഫ്‌സി കണക്ടിവിറ്റികളാണ്. ഇവയിലൂടെ ചാര്‍ജ് ധാരാളം ചിലവാകും. ആവശ്യമില്ലാത്ത സമയങ്ങളില്‍ ഇവ ഓഫ് ചെയ്ത് വയ്ക്കുക
മൂവിംഗ് സ്‌ക്രീന്‍ സേവറുകള്‍, വോള്‍പേപ്പറുകള്‍ എന്നിവ ചാര്‍ജ് തിന്നു തീര്‍ക്കുന്നവയാണ്. ഓരോ തവണ നോട്ടിഫിക്കേഷന്‍ വരുമ്പോഴഉം അവ നിങ്ങളുടെ ചാര്‍ജ് ഇല്ലാതാക്കും. ഇരുണ്ട വാള്‍പേപ്പറുകള്‍ ഉപയോഗിക്കുന്നതാണ് ചാര്‍ജ് ലാഭിക്കാന്‍ നല്ലത്.
ജിപിഎസ് / ലൊക്കേഷന്‍ ട്രാക്കിംഗ് ഓഫാക്കുക ഗൂഗിള്‍ മാപ്‌സ്, സ്വോം, യെല്‍പ്പ് എന്നിവ പോലുള്ള നിരവധി ആപ്ലിക്കേഷനുകള്‍ തത്സമയ ലൊക്കേഷന്‍ ഡാറ്റ ഉപയോഗിക്കുന്നവയാണ്. ഇതിനായി ഫോണിലെ ജിപഎസ് മിക്കപ്പോഴും ഓണ്‍ ചെയ്തിട്ടിരിക്കുകയായിരിക്കും. ഇത് കൂടുതല്‍ ചാര്‍ജ്ജ് നഷ്ടം ഉണ്ടാക്കും. ഇത്തരം ആപ്പുകള്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിച്ചാല്‍ ആപ്പ് ക്ലോസ് ചെയ്യുന്നതിനൊപ്പം ലോക്കേഷന്‍ ഓഫ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."