ഈ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഫോണിനുണ്ടോ?.. എങ്കില്‍ ഉറപ്പിച്ചോളൂ, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളേയും സൈബര്‍ തട്ടിപ്പ് സംഘം നോട്ടമിടുന്നുണ്ട്. അവസരം കിട്ടിയാല്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ ഡാറ്റകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകും. എന്തെങ്കിലും പണി കിട്ടുമ്പോഴായിരിക്കും സത്യാവസ്ഥ തിരച്ചറിയുക. എന്നാല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്വയം ചെക്ക് ചെയ്യാം. അതിനായി പലവഴികളുണ്ട്.
നിങ്ങളുടെ ഇമെയില്‍ ഐഡിയോ സോഷ്യല്‍ മീഡിയയോ മറ്റാരെങ്കിലും നിയന്ത്രിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയാല്‍ ഇത് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന്റെ ഒരു ലക്ഷണമാണ്. നിങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ ഫോണില്‍ നിന്ന് ബാറ്ററി ചാര്‍ജ് പെട്ടെന്ന്ഇറങ്ങിപ്പോകുന്നതായി ശ്രദ്ധയില്‍ പെട്ടാലും അപകട സൂചനയാണ്. കാരണം നിങ്ങള്‍ അറിയാതെ മറ്റൊരാള്‍ ഫോണ്‍ ആക്‌സസ് ചെയ്യുന്നത് കൊണ്ടായിരിക്കാം ഒരു പക്ഷെ നിങ്ങളുടെ ഫോണിലെ ചാര്‍ജ് പെട്ടെന്ന് തീര്‍ന്ന് പോകുന്നത്. അനാവശ്യമായി വരുന്ന പോപ് അപ്പ് മെസേജുകളും ഹാക്കിങ്ങിന്റെ സൂചനയാണ്.
അനുമതി നല്‍കാതെ തന്നെ നിങ്ങളുടെ ഫോണിന്റെ ക്യാമറ, മൈക്രോ ഫോണ്‍ എന്നിവ ഓണ്‍ ആയാലും മറ്റൊരാള്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു.
നന്നായി പ്രവര്‍ത്തിച്ചുകൊണ്ട് ഇരിക്കുന്ന ഫോണ്‍ പെട്ടെന്ന് സ്ലോവ് ആകുന്നതും നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത ആപ്പുകള്‍ ഫോണില്‍ പ്രത്യക്ഷപ്പെടുന്നതും മറ്റൊരാള്‍ ഫോണ്‍ ഹാക്ക് ചെയ്തിരിക്കുന്നു എന്നതിന്റെ അടയാളം ആണ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രധാനമായും മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ മറ്റുള്ളവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യുന്നത്. അജ്ഞാതമായി വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ ഇരിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നല്ലാതെ വെബ്‌സൈറ്റുകളില്‍ നിന്നും മറ്റുമെല്ലാം എപികെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ ഇരിക്കുക എന്നിവയെല്ലാമാണ് മാല്‍വെയറുകളെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗങ്ങളാണ്.
നിങ്ങളുടെ ഫോണില്‍ സംശയാസ്പദമായി ആപ്പുകള്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഇവ ഡിലീറ്റ് ചെയ്യുക. മെയില്‍ അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയെക്കെല്ലാം സ്‌ട്രോങ് പാസ്വേര്‍ഡുകള്‍ നല്‍കുക എന്നിവയെല്ലാം ഹാക്കിങ്ങിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്.
നിങ്ങളുടെ ഉപകരണവും ഉപകരണത്തിലെ ആപ്പുകളും ഇടയ്ക്കിടെ സോഫ്റ്റുവെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതും നല്ലതാണ്. കാരണം ഓരോ അപ്‌ഡേറ്റിലും നിരവധി സുരക്ഷാ പാച്ചുകള്‍ കമ്പനികള്‍ ഉള്‍ക്കൊള്ളിക്കാറുണ്ടാകും. ഇത്തരം പാച്ചുകള്‍ വിവിധ തരം സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."