HOME
DETAILS

തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ റീല്‍സെടുത്തത് അവധി ദിനത്തില്‍; ശിക്ഷാ നടപടിയില്ലെന്ന് മന്ത്രി എം.ബി രാജേഷ്

  
July 03 2024 | 14:07 PM

no-action-will-taken-against-thiruvalla-municipality-staffs-latestinfo

തിരുവനന്തപുരം: തിരുവല്ല നഗരസഭ ഓഫിസിലെ ജീവനക്കാര്‍ റീല്‍സ് എടുത്ത സംഭവത്തില്‍ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജീവനക്കാര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കില്ല. ജീവനക്കാര്‍ റീല്‍ ചെയ്തത് അവധി ദിനത്തിലാണെന്നും ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചതെന്ന് മനസ്സിലായെന്നും മന്ത്രി പറഞ്ഞു. ആവശ്യഘട്ടങ്ങളില്‍ സേവന സജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്ക് എത്തുന്ന ജീവനക്കാരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. 

ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. റവന്യു വിഭാഗത്തിലെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാര്‍ക്കായിരുന്നു നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയത്. തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago