ജില്ല ഹെല്‍ത്ത് ഫാമിലി & വെല്‍ഫയറില്‍ നിരവധി ഒഴിവുകള്‍; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
ജില്ല ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയില്‍ തൊഴിലവസരം. വിവിധ തസ്തികകളിലായി 162 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മിനിമം ഡിഗ്രിയും അനുബന്ധ യോഗ്യതയുമുള്ളവര്‍ക്കും മികച്ച അവസരങ്ങളുണ്ട്. കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഗൂഗിള്‍ ഫോം ലിങ്ക് ഫില്‍ ചെയ്ത് ജൂലൈ 8 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ജില്ല ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫയര്‍ സൊസൈറ്റിയില്‍ 162 ഓളം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : 01 ഒഴിവ്
Instructor For Young Hearing Impaired (NPPCD) : 01 H-gnhv
അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലര് : 01 ഒഴിവ്
സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (അനുയാത്ര) : 01 ഒഴിവ്
ഓഫീസ് സെക്രട്ടറി : 01 ഒഴിവ്
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ : 148 ഒഴിവ്
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര) : 02 ഒഴിവ്
ഫിസിയോതെറാപ്പിസ്റ്റ് : 03 ഒഴിവ്
DEO cum Accountant : 04 ഒഴിവ്
PRO/ PRO Cum Lo :-
പ്രായപരിധി
40 വയസ് വരെ. (2024 ജൂണ്‍ 1 അനുസരിച്ച് പ്രായം കണക്കാക്കും)
യോഗ്യത
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
- എംഎസ് സി ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള യു.ജി.സി അംഗീകൃത യൂണിവേഴ്‌സിറ്റി യോഗ്യത.
- അഥവാ സൈക്കോളജിയില്‍ എം.എ/ എം.എസ്.സി അല്ലെങ്കില്‍ മറ്റേതെങ്കിലും യോഗ്യത.
- സര്‍ക്കാര്‍/ RCI / അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.എഫില്‍ അല്ലെങ്കില്‍ തത്തുല്യം.
- സ്ഥിരമായ ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പോസ്റ്റ് യോഗ്യത പരിചയം.
Intsructor For Young Hearing Impaired (NPPCD)
- ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ (ഡി.ഇ.സി.എസ്.ഇ) അല്ലെങ്കില്‍ ഡി.എഡ് ഇന്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍.
- ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യത കഴിഞ്ഞ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍
- കൗണ്‍സിലിങ്ങില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ & സൈക്യാട്രി) അല്ലെങ്കില്‍ MSC അല്ലെങ്കില്‍ എം.എ സൈക്കോളജി / എം.എസ്.സി നഴ്‌സിങ് (സൈക്യാട്രി) യോഗ്യത കഴിഞ്ഞ് ഒരു വര്‍ഷത്തെ പരിചയം.
സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (അനുയാത്ര)
- അംഗീകൃത ബിരുദം. ബിഎഡ് പ്രത്യേക വിദ്യാഭ്യാസത്തില്‍ യോഗ്യത കഴിഞ്ഞ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
സ്റ്റാഫ് നഴ്‌സ്
* GNM / BSc. നഴ്‌സിംഗ്
* കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
* യോഗ്യത കഴിഞ്ഞ് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഓഫീസ് സെക്രട്ടറി
- ഏതെങ്കിലും ബാച്ചിലര്‍ ഡിഗ്രി
* കമ്പ്യൂട്ടര്‍ പരിജ്ഞാനം
* ഹെല്‍ത്ത് സര്‍വീസ് ഓഫീസ് മാനേജ്‌മെന്റ് 5 വര്‍ഷത്തെ പരിചയം. മുന്‍ഗണന: Rtd. ആരോഗ്യ സേവന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് / സീനിയര്‍ സൂപ്രണ്ട് മുന്‍ഗണന.
ഫിസിയോതെറാപ്പിസ്റ്റ്
- ബാച്ചിലര്‍ ഇന്‍ ഫിസിയോതെറാപ്പി.
- ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
DEO cum Accountatn
- B Com recognized Universtiy with PGDCA
* Tally as desired qualification
* Experience Twoyear post qualification experience
PRO/ PRO Cum Lo - MSW/MBA/MHA/MPH recognized Universtiy. 2 വര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം
17,000 രൂപ മുതല്‍ 36,000 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. യോഗ്യത, ശമ്പളം, പ്രായം എന്നിവയൊക്കെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുക. ഗൂഗിള്‍ ഫോം മുഖേന ജൂലൈ 8 വരെ അപേക്ഷിക്കാം. സംശയങ്ങള്‍ക്ക്: 0483 2730313.
അപേക്ഷ: click here
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."