വീണ്ടും മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; കോഴിക്കോട് 14 കാരൻ ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ ആണ് മരിച്ചത്. 14 വയസായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. കേരളത്തിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുല്‍.
കുട്ടിക്ക് പനിയും ജലദോഷവും തലവേദനയുമാണ് ആദ്യം കണ്ടത്. പിന്നീട് രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ
രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിൽ ഫറോഖ് കോളേജിന് സമീപമുള്ള അച്ചംകുളത്തിൽ അച്ചാംകുളത്തിൽ കുളിച്ച ശേഷമായിരുന്നു മൃദുലിന് രോഗ ലക്ഷണം കണ്ടുതുടങ്ങിയത്. ലക്ഷണത്തിന് പിന്നാലെ രോഗം സ്ഥിരീകരിച്ചതോടെ ക്ളോറിനേഷൻ ചെയ്‌ത് അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവർ കാണുന്നവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും നിർദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."