HOME
DETAILS

സപ്ലൈക്കോയുടെ റമദാന്‍, വിഷു, ഈസ്റ്റര്‍ ചന്ത ഇന്നു മുതല്‍ 13 വരെ 

  
Web Desk
March 27 2024 | 03:03 AM

Supplyco Ramadan, Vishu, Easter market from today

തിരുവനന്തപുരം:   റമദാന്‍, വിഷു, ഈസ്റ്റര്‍ ചന്തകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ആഘോഷനാളുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന ചന്തകളാണ് തുടങ്ങുന്നത്. സപ്ലൈക്കോ വഴിയാണ് പ്രത്യേക വില്‍പ്പന. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട് ലെറ്റില്‍ ഈസ്റ്റര്‍, റമദാന്‍, വിഷു ഫെയര്‍ വിപണി തുടങ്ങും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും.

 ഏപ്രില്‍ 13 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ചന്തകളില്‍ ലഭിക്കുമെന്നാണ് റിപോര്‍ട്ട്. വിവിധ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കുന്ന ഗോള്‍ഡന്‍ ഓഫര്‍ പദ്ധതി സപ്ലൈക്കോ മാര്‍ച്ച് 12 മുതല്‍ നടപ്പാക്കി വരുന്നുണ്ട്. സപ്ലൈക്കോയിലൂടെ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും.

സംസ്ഥാന സര്‍ക്കാര്‍ വിപണി ഇടപെടലിനായി 200 കോടി രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നത്. ഈ തുകയും ഉപയോഗിച്ചാണ് ചന്തകള്‍ ഒരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ശബരി കെ-റൈസ് വിതരണവും തുടരുകയാണ്. ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപ നിരക്കിലുമാണ് കൈ റൈസിന്റെ വില്‍പ്പന. അരിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു റേഷന്‍കാര്‍ഡിന് അഞ്ചു കിലോഗ്രാം എന്ന കണക്കിലാണ് അരി നല്‍കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago