HOME
DETAILS

സഊദിയുടെ സമ്പത്തിനെ തകർക്കാനാവില്ല; പുത്തൻ കരുത്തായി പുതിയ എണ്ണപ്പാടങ്ങൾ, തൊഴിലവസരങ്ങളുടെ വമ്പൻ സാധ്യത ഒരുങ്ങുന്നു

  
July 04 2024 | 06:07 AM

saudi arabia found new oil fields which strengthen economy

സഊദി അറേബ്യയുടെ ആശങ്കയ്ക്ക് അറുതിവരുത്തിയിരിക്കുകയാണ് അവർ പുതുതായി കണ്ടെത്തിയ എണ്ണപ്പാടങ്ങൾ. പെട്രോളിയത്തിന്റെ ലഭ്യത കുറയുന്നുവെന്ന ആശങ്കകൾക്കിടയിലാണ് വമ്പൻ എണ്ണപ്പാടങ്ങൾ സഊദി കണ്ടെത്തിയത്. തൊഴിലവസര സാധ്യതകൾ ഉൾപ്പെടെ തുറന്നിടുന്ന ഈ എണ്ണപ്പാടങ്ങൾ സഊദിയുടെ സമ്പത്ത് വ്യവസ്ഥയ്ക്ക് തന്നെ മുതൽക്കൂട്ടാകും. റിഫൈനറികളിലെ ജോലികൾ, ലോജിസ്റ്റിക്സ് രംഗത്ത് വമ്പൻ അവസരങ്ങൾ, അനുബന്ധ കോൺട്രാക്ടിംഗ് ജോലികൾ തുടങ്ങി, ഹോട്ടൽ വ്യവസായത്തിൽ വരെ കൂടുതൽ തൊഴിലവസരങ്ങൾ ഇതുവഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഊദി അറേബ്യയുടെ നിലവിലുള്ള എണ്ണ അടുത്ത രണ്ട് നൂറ്റാണ്ടിലെ ആഭ്യന്തര ഉപയോഗത്തിനുള്ളത് മാത്രമാണ്. എന്നാൽ രണ്ട് നൂറ്റാണ്ടിലെ ആഭ്യന്തര ഉപയോഗം മാത്രമല്ല എണ്ണ കൊണ്ട് സഊദിയ്ക്ക് ഉള്ള ആവശ്യം. എണ്ണ വിൽപ്പനയെ പ്രധാന കയറ്റുമതി വരുമാനമായി കാണുന്ന സഊദി അറേബ്യയ്ക്ക് രാജ്യത്തെ ആവശ്യത്തിനപ്പുറം ലോകത്തിലേക്കുള്ള കയറ്റുമതി കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉത്പാദനത്തിന്റെ 59 ശതമാനവും കയറ്റുമതി ചെയ്യുന്നതിലൂടെയാണ് സഊദി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിക്കുന്നത്. ഇത് കൂടി കണക്കിലെടുത്താൽ അടുത്ത 100 വർഷത്തേക്കുള്ള എണ്ണയായിരുന്നു സഊദിയ്ക്ക് സ്റ്റോക്ക് ഉണ്ടായിരുന്നത്.

എന്നാൽ എല്ലാ ആശങ്കകളെയും മാറ്റി നിർത്തുകയാണ്, കിഴക്കൻ പ്രവിശ്യയിലെ മരുഭൂമിയിൽ മാസങ്ങൾ നീണ്ട പര്യവേക്ഷണം വഴി കണ്ടെത്തിയ എണ്ണപ്പാടങ്ങൾ. ഭൂമിശാസ്ത്രപരമായി വിഖ്യാതമായ റുബുഉൽഖാലി (empty quarter oil fields) മരുഭൂമിയുടെ ഭാഗമാണ് ഈ പ്രദേശം. പുതിയ ഗവേഷണത്തിന്റെ ഫലങ്ങൾ തിങ്കളാഴ്ചയാണ് സൗദി ഗവൺമെന്റ് പുറത്ത് വിട്ടത്.

ഗവേഷണങ്ങളുടെ ഭാഗമായി ഏഴ് കൂറ്റൻ എണ്ണപ്പാടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ഇടങ്ങളിൽ രണ്ടു സ്ഥലത്ത് പരമ്പരാഗത പെട്രോളിയം ഖനനത്തിനും മൂന്ന് സ്ഥലത്ത് ആധുനിക രീതിയിലുള്ള പ്രകൃതി വാതകം ഖനനത്തിനുമുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. ലോകത്ത് പ്രകൃതി വാതകം കൂടുതലായി ആവശ്യമായി വരുന്ന സാഹചര്യത്തിൽ കൂടിയാണ് സഊദിയുടെ ചുവടുവെപ്പ്.

 പെട്രോളിയം ഉത്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് സഊദി അറേബ്യ. പ്രതിദിനം ഒന്നേകാൽ കോടി ബാരലാണ് സഊദിയുടെ ഉത്പാദനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago