HOME
DETAILS

പ്രോട്ടീനില്‍ മുട്ടയെ വെല്ലുന്ന 10 വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍  

  
July 04 2024 | 06:07 AM

10-high-protein-vegetarian-foods-that-outshine-eggs

ഏത് തരം ഭക്ഷണരീതിയായാലും നമുക്ക് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്താന്‍ സാധിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. എല്ലുകളുടെ വളര്‍ച്ചയ്ക്കും നമുക്കാവശ്യമായ ഊര്‍ജ്ജം പകരുന്നതിന് പ്രോട്ടിന്‍ വളരെ അത്യാവശ്യമാണ്. മത്സ്യത്തിലും മാംസത്തിലും മുട്ടയിലുമെല്ലാം പ്രോട്ടീന്‍ നല്ല രീതിയില്‍ അടങ്ങിയിട്ടുണ്ടെന്നതിനാല്‍ നോണ്‍ വെജ് പ്രിയര്‍ക്ക് ആവശ്യത്തിന് പ്രോട്ടീന്‍ അങ്ങനെ ലഭിക്കുന്നു. എന്നാല്‍ വെജിറ്റേറിയനായ ഒരാള്‍ക്കോ.. അവര്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ഉറവിടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

സോയാബീന്‍: വേവിച്ച സോയാബീന്‍ ഒരു കപ്പിന് 28 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു.

മത്തങ്ങ വിത്തുകള്‍: മത്തങ്ങ വിത്തുകള്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, മാത്രമല്ല, അവയില്‍ ഫോസ്ഫറസ്, സിങ്ക്, മഗ്‌നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.

പീനട്ട് ബട്ടര്‍: പീനട്ട് ബട്ടര്‍ പ്രോട്ടീന്റെ നല്ല ഉറവിടമാണ് . ദിവസവും രണ്ട് ടീസ്പൂണ്‍ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ഗുണം ചെയ്യും. 

വെള്ളക്കടല: പ്രോട്ടീന്‍ ലഭിക്കുന്നതിന് വെള്ളക്കടല നല്ലൊരു ഒപ്ഷനാണ്.  വേവിച്ച വെള്ളക്കടല അരക്കപ്പോളം കഴിച്ചാല്‍ മതിയാകും. സാലഡിലോ കറിയിലോ വെള്ളക്കടല ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. 

പാല്‍: പാല്‍ കഴിക്കുന്നതും പ്രാട്ടീന്‍ ലഭിക്കുന്നതിന് സഹായിക്കും. പാല്‍ അങ്ങനെ തന്നെ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാണെങ്കില്‍ പാല്‍ ചേര്‍ത്ത് ഷെയ്ക്കുകളോ സ്മൂത്തികളോ പരീക്ഷിക്കാം. 

പയറുവര്‍ഗങ്ങള്‍: ഒരു കപ്പ് പയറില്‍ ഏകദേശം 14-16 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

ഗ്രീക്ക് തൈര്: ഗ്രീക്ക് തൈരില്‍ വീട്ടില്‍ ഉണ്ടാക്കുന്ന തൈരിനെ അപേക്ഷിച്ച് ഇരട്ടി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, മാത്രമല്ല കൂടുതല്‍ നേരം വയറു നിറഞ്ഞപോലെ തോന്നിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

കോട്ടേജ് ചീസ്: നിങ്ങളുടെ ഭക്ഷണത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്‍പ്പെടുത്താനുള്ള ഒരു രുചികരമായ മാര്‍ഗമാണ് കോട്ടേജ് ചീസ്.

ബദാം എണ്ണ: ബദാം വെണ്ണയില്‍ 50 ഗ്രാമിന് 10 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. ആരോഗ്യകരമായ കൊഴുപ്പുകള്‍, ബയോട്ടിന്‍, വിറ്റാമിന്‍ ഇ, മാംഗനീസ് എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു.

വാള്‍നട്ട്: വാള്‍നട്ട് ദിവസവും കഴിക്കുന്നതും നല്ലതാണ്. പ്രോട്ടീന്‍ കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാള്‍നട്ട്

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago