കുട്ടികളുടെ ഓര്‍മശക്തിക്കും ബുദ്ധിവികാസത്തിനും നല്‍കാം ഈ അഞ്ചു ഭക്ഷണങ്ങള്‍
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളുമുള്‍പ്പെട്ട ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണമെന്നാണ് പോഷകാഹാരവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കുട്ടികളുടെ മസ്തിഷ്‌കം വളരുന്ന സമയത്ത് പോഷകാഹാരങ്ങള്‍ കൊടുക്കണം. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്റെ വളര്‍ച്ചയ്ക്കാവശ്യം.
ഇലക്കറികള്‍
പച്ചനിറത്തിലുള്ള ഇലക്കറികളായ പച്ചച്ചീരയും ലെത്യൂസുമൊക്കെ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, ഫോളോറ്റ് തുടങ്ങിയവ ധാരാളമുള്ളതിനാല്‍ ഇത് കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല, ഇതില്‍ കുടലിന്റെ പ്രവര്‍ത്തനത്തിനുവേണ്ട നാരുകളുമടങ്ങിയിട്ടുണ്ട്.
യോഗര്‍ട്ട്
അയഡിന്റെ മികച്ച ഉറവിടമായ യോഗര്‍ട്ട് തലച്ചോറിന്റെ വികസനത്തിനും വളരെ നല്ലതാണ്. ഇതില്‍ മറ്റു പോഷകങ്ങളായ സിങ്ക്, പ്രോട്ടിന്‍, സെലിനിയം തുടങ്ങിയവ ധാരാളമുണ്ട്. ഇവയിലെ ഫാറ്റ് ബുദ്ധിവകാസത്തിനും ദഹനത്തിനും വളരെ നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇവയ്ക്കു കഴിയുന്നതാണ്.
പയര്‍ വര്‍ഗങ്ങള്‍
പയര്‍ വര്‍ഗങ്ങളില്‍ പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റ്ഓക്‌സിഡന്റുകളും ധാരാളമുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. രോഗങ്ങള്‍ ചെറുക്കാന്‍ ഇവ ഗുണകരവുമാണ്.
ധാന്യങ്ങള്‍
ഗോതമ്പ്, ഓട്‌സ,് ബാര്‍ലി തുടങ്ങിയവയില്‍ വൈറ്റമിനുകള്‍ ഉള്ളതിനാല്‍ ഇവയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ഓര്‍മശക്തി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
നട്‌സ്
നാരുകളുടെ ഉറവിടമാണ് നട്‌സ്. മോണോസാച്ചുറേറ്റഡ്, ഒമേഗ3 യുമൊക്കെ തലച്ചോറിന്റെ വികസനത്തിനും
ഭക്ഷണത്തില്‍ നാരുകള്‍ വര്‍ധിപ്പിക്കുന്നതിനും ദഹനപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇതിലടങ്ങിയ പോളിഫെനോളുകള്‍ നല്ല ബാക്ടീരിയകളെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇവ കുടലുകളെ ആരോഗ്യകരമായി സംരക്ഷിക്കുകയും ചെയ്യുന്നു.
മത്സ്യം
ഒമേഗ 3യും ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും അടങ്ങിയ സാല്‍മണ്‍ ഫിഷുകള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് ഓര്‍മശക്തി കൂട്ടുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."