പി.എസ്.സി വാര്‍ത്തകള്‍; പുതുതായി 37 തസ്തികകളില്‍ വിജ്ഞാപനമായി; കൂടുതലറിയാം
കേരള പി.എസ്.സി 37 തസ്തികകളില്‍ പുതുതായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജനറല്‍ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബയോകെമിസ്റ്റ്.
2. പൊലിസ് (ഫിങ്കര്‍ പ്രിന്റ് ബ്യൂറോ) വകുപ്പില്‍ ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍.
3. കേരഫെഡില്‍ അസി. മാനേജര്‍ (സിവില്‍) (പാര്‍ട്ട് ഒന്ന്. ജനറല്‍ കാറ്റഗറി).
4. സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് കോഓപറേറ്റീവ് സൊസൈറ്റീസ് (വിഇഒമാരില്‍ നിന്ന് തസ്തികമാറ്റം മുഖേന)
5. വനിത-ശിശുവികസന വകുപ്പില്‍ സൂപ്പര്വൈസര് (ഐ.സി.ഡി.എസ്).
6. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്, അക്കൗണ്ട്‌സ്, സെക്രട്ടേറിയല്‍).
7. ഭൂജല വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ട്.
8. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഫാം അസി. ഗ്രേഡ് രണ്ട് (വെറ്ററിനറി).
9. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സൈറ്റ് എഞ്ചിനീയര്‍ ഗ്രേഡ് രണ്ട്.
10. കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) സ്റ്റുഡിയോ അസിസ്റ്റന്റ്.
11. കേരഫെഡില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (പാര്‍ട്ട് 1- ജനറല്‍ കാറ്റഗറി, പാര്‍ട്ട് രണ്ട്- സൊസൈറ്റി കാറ്റഗറി).
12. കേരഫെഡില്‍ അനലിസ്റ്റ് (പാര്‍ട്ട് ഒന്ന് - ജനറല്‍ കാറ്റഗറി, പാര്‍ട്ട് രണ്ട്- സൊസൈറ്റി കാറ്റഗറി).
13. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍.
14. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോര്‍പ്പറേഷന്‍/ ബോര്‍ഡുകളില്‍ സ്‌റ്റെനോഗ്രാഫര്‍/ കോണ്‍ഫിഡന്‍ഷ്യല്‍ അസി.
ജനറല്‍ റിക്രൂട്ട്‌മെന്റ് - ജില്ലതലം.
1. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (തമിഴ്).
2. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (തസ്തികമാറ്റം മുഖേന).
3. ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം).
4. വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ്.
5. തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില് പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍.
എന്‍.സി.എ റിക്രൂട്ട്‌മെന്റ്- സംസ്ഥന തലം.
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫ. ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എസ്.സി.സി.സി).
2. ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫ. ഇന്‍ ദ്രവ്യഗുണ (എല്‍.സി/ എ.ഐ).
3. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫ. ഇന്‍ കാര്‍ഡിയോളജി (വിശ്വകര്‍മ്മ).
4. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫ. ഇന്‍ ബയോകെമിസ്ട്രി (എല്‍.സി/ എ.ഐ)
5. കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് (എസ്.സി.സി.സി)
6. വനിത ശിശുവികസന വകുപ്പില്‍ സൂപ്പര്വൈസര് (ഐ.സി.ഡി.എസ്) (എസ്.സി.സി.സി).
7. പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വീസസില്‍ ഫീമെയില്‍ അസി. പ്രിസണ്‍ ഓഫീസര്‍ (മുസ് ലിം)
8. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍ / വാച്ച്മാന്‍ (കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്ന് നേരിട്ടുള്ള നിയമനം). (ഹിന്ദു നാടാര്‍, ഒബിസി, ഈഴവ/ തീയ്യ/ ബില്ലവ, എസ്.സി.സി.സി, എല്‍.സി/ എ.ഐ, പട്ടികവര്‍ഗം).
9. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍ (മുസ് ലിം).
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് - സംസ്ഥാന തലം
1. വനിത-ശിശുവികസന വകുപ്പില്‍ സൂപ്പര്വൈസര് (ഐ.സി.ഡി.എസ്) (പട്ടികജാതി/ വര്‍ഗം, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിത ജീവനക്കാരില്‍ നിന്ന് മാത്രം).
2. വ്യവസായിക പരിശീലന വകുപ്പില്‍ വര്‍ക് ഷോപ്പ് അറ്റന്‍ഡര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍- സിവില്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."