മില്‍മയിലേക്ക് പുതിയ റിക്രൂട്ട്മെന്റ്; പരീക്ഷയില്ലാതെ ജോലി നേടാം; നിയമനം കൊല്ലത്ത്
കേരള സര്‍ക്കാര്‍ മില്‍മയുടെ കൊല്ലം ഡയറിയിലേക്ക് താഴെപ്പറയുന്ന ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് നടത്തുന്നു. പരീക്ഷയില്ലാതെ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതക്കനുസരിച്ച് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.
തസ്തിക
മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ പോസ്റ്റിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്.
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ.
2024 ജനുവരി 1 അനുസരിച്ച് പ്രായം കണക്കാക്കും. പിന്നാക്ക വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.
യോഗ്യത
* ബിരുദം.
* മാര്‍ക്കറ്റിങ് സ്പെഷ്യലൈസേഷനോടുകൂടി മുഴുവന്‍ സമയ എം.ബി.എ
* ഡയറി/ ഫുഡ് പ്രൊഡക്ട്സ്/ FMCG മാര്‍ക്കറ്റിങ് ചെയ്യുന്നതില്‍ രണ്ട് വര്‍ഷത്തെ പരിചയം.
ശമ്പളം
21,000 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ ജൂലൈ 5ന് രാവിലെ 10 മണിക്ക് താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ( വയസ്, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ ) പകര്‍പ്പ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കയ്യില്‍ കരുതണം.
വിലാസം
മില്‍മ,
കൊല്ലം ഡയറി
P/O തേവള്ളി
വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."