HOME
DETAILS

ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് യുപിഐ സംവിധാനം ഏർപ്പെടുത്തി യുഎഇ:  രാജ്യത്തുടനീളമുള്ള 60,000 ഔട്‌ലെറ്റുകളിൽ ഉടൻ തന്നെ സേവനം ലഭ്യമാകും

  
July 05 2024 | 04:07 AM

uae opens upi payment to indian tourists around 60000 outlets

യുഎഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ യുപിഐ സംവിധാനം ലഭ്യമാകും. ക്യു ആർ സംവിധാനം അടിസ്ഥാനമാക്കിയുള്ള യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള അറുപതിനായിരത്തോളം വരുന്ന ഹോസ്പിറ്റലുകൾ, സൂപ്പർമാർക്കറ്റുകൾ പോലുള്ള വിവിധ മേഖലകളിൽ ഇടപാടുകൾ നടത്താനാവുന്നതാണ്. പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളായ ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്‌സ് കൂടാതെ വിവിധ റീട്ടൈൽ കടകളിലും ഡൈനിംഗ് ഔട്ട്‌ലെറ്റുകളിലും ഈ സൗകര്യം അധികം വൈകാതെ എത്തുന്നതാണ്.

ഡിജിറ്റൽ വാണിജ്യ സ്ഥാപനമായ നെറ്റ്‌വർക്ക് ഇന്റർനാഷ്ണൽ, എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡുമായി(എൻഐപിഎൽ) സഹകരിച്ച് രാജ്യത്തുടനീളം പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കിയതിന് ശേഷമാണ് ഇത്. 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തൽക്ഷണ പേയ്മന്റ് സംവിധാനമാണ് യുപിഐ. ഇതിൽ 2024 മേയിൽ മാത്രം 14.04 ബില്ല്യൺ ഇടപാടുകൾ നടന്നതായാണ് റിപ്പോർട്ട്.   

പിഒഎസ് (പേയ്‌മെന്റ് ഓഫ് സെയിൽസ്) ടെർമിനലുകൾ വഴി യുപിഐ സംവിധാനം പ്രാപ്തമാക്കുന്നതിലൂടെ, ക്രോസ് ബോർഡർ പേയ്‌മെന്റുകൾ എളുപ്പത്തിലാക്കുന്ന ക്യുആർ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതത്വം ഇത് നൽകും. ഇത് വഴി യുഎഇയിലെ 200,000 ടെർമിനലുകളിൽ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ ഉള്ള ഇന്ത്യൻ ടൂറിസ്റ്റുകൾക്കും എൻ.ആർ.ഐകൾക്കും ഇടപാടുകൾ നടത്താവുന്നതാണ്. യുഎഇയിലെ ഇന്ത്യൻ കൗൺസുൽ ജനറലായ സതീഷ് കുമാർ ശിവനും, മറ്റു മുതിർന്ന കമ്പനി പ്രതിനിധികളും പങ്കെടുത്ത പരിപാടിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. 

ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം 2024ൽ 9.8 മില്യണിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ ഇടപാടുകൾ നടത്താൻ പ്രാപ്തമാക്കുന്നത് ഒരു ഡിജിറ്റൽ യുഎഇ എന്ന കാഴ്ചപ്പാടിന് കൂടുതൽ വെളിച്ചമേകുന്നു എന്ന് നെറ്റവർക്ക് സി.ഇ.ഒ നന്ദൻ മേർ അഭിപ്രായപ്പെടുന്നു.നെറ്റ്‌വർക്ക് ഇന്റർനാഷണലുമായുള്ള എ.ൻ.പി.ഐയുമായുള്ള ഈ പങ്കാളിത്തം യുഎഇയിൽ യു.പി.ഐയുടെ സാന്നിധ്യം വർധിപ്പിക്കുമെന്നും അതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ നൂതന ഡിജിറ്റൽ പേയ്മന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും എൻ.പി.സി.ഐ ഇന്റർനാഷണൽ സി.ഇ.ഒ റിതേഷ് ശുക്ല പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago