HOME
DETAILS
MAL
ദേശീയ പണിമുടക്ക് വിജയിപ്പിക്കണം
backup
August 30 2016 | 18:08 PM
കൊച്ചി: രാജ്യത്തിന്റെ തൊഴില്‍ സമ്പത്തിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന നയങ്ങള്‍ക്കെതിരേ സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എഫ്.ഐ.ടി.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ലാലന് ടവറില്‍ സായാഹ്ന ധര്‍ണയും പൊതുയോഗവും സംഘടിപ്പിക്കും.
വൈകിട്ട് 3.30ന് നടക്കുന്ന ധര്‍ണ എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എം. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ ബാവക്കുഞ്ഞ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."