HOME
DETAILS

ശരീരഭാരം കുറയ്ക്കാൻ ഇതാ ഒരു കേരളാ ഡയറ്റ് പ്ലാൻ

  
July 05 2024 | 08:07 AM

kerala diet plan for weight loss

ശരീര ഭാരം കുറയ്ക്കാൻ ഇതാ ഒരു അടിപൊളി ഭക്ഷണക്രമം. കേരളാവിഭവങ്ങൾ ഒഴിവാക്കാനാവില്ലെന്ന് ശാഠ്യം പിടിക്കുന്നവർക്ക് ഈ ഡയറ്റ് പ്ലാൻ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഈ ഡയറ്റ് പ്ലാൻ അനുസരിച്ച് നിങ്ങൾക്ക് 1200 കലോറി വരെ കഴിക്കാവുന്നതാണ്. തിരക്കേറിയ ജീവിതരീതി മൂലം പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കാനാവാതെ അത് ആരോഗ്യത്തെ ബാധിച്ച് വിശമിക്കുന്ന ഒരാളാണോ നിങ്ങൾ ? എങ്കിൽ ഈ ഡയറ്റ് പ്ലാൻ നിങ്ങൾക്ക് ഉപകാരപ്പെടും.

കേരളാ ഡയറ്റ് പ്ലാൻ: 

ഡയറ്റിൽ നിന്ന് ചോറോ, സാമ്പാറോ, ഉപ്പേരിയോ ഒഴിവാക്കാനാവാത്ത ഒരാളാണ് നിങ്ങളെങ്കിൽ, അതിനനുയോജ്യമായ കേരളാ ഡയറ്റ് പ്ലാനിതാ:

അതിരാവിലെ:

ഈ ഡയറ്റ് പ്ലാനനുസരിച്ച്,  ഒരു ഗ്ലാസ്സ് ചൂടുള്ള നാരങ്ങാ വെള്ളം, അതോടൊപ്പം ഒരു ഗ്ലാസ്സ് മധുരമിടാത്ത ചായയും വേണമെങ്കിൽ രണ്ട് ബിസ്‌കറ്റും കഴിക്കാവുന്നതാണ്. ഇതിൽ ആകെ കലോറി 91 kcal.

പ്രാതലിന്: 

തേങ്ങ വളരെ കുറച്ച് മാത്രം ചേർത്തുണ്ടാക്കിയ രണ്ടു കഷ്ണം പുട്ടും അതോടൊപ്പം ഒരു ചെറിയ കപ്പ് കടലക്കറിയും കഴിക്കാം. ഇതല്ലെങ്കിൽ രണ്ട് അപ്പവും രണ്ട് കഷ്ണം മുട്ട റോസ്റ്റും കഴിക്കാം. ഇതിൽ ആകെ 250 kcal കലോറിയാണ്. ഇനി ഉച്ചയ്ക്ക് മുൻപ്, ഒരു ബൗൾ മിക്‌സഡ് ഫ്രൂട്ട്‌സും മധുരം ചേർക്കാത്ത ഗ്രീൻ ടീയും കഴിക്കാവുന്നതാണ്. 

ഉച്ചയ്ക്ക്:

ഒരു സൂപ്പ് ബൗളിന്റെ മൂന്നിലൊന്ന് മാത്രം അളവിൽ ചുവന്ന മട്ട അരിയുടെ ചോറും, ഒരു മീഡിയം ബൗൾ തേങ്ങ ചേർക്കാത്ത സാമ്പാറും ഉപ്പേരിയായി ബീറ്റ്‌റൂട്ട് പച്ചടിയോ അല്ലെങ്കിൽ തേങ്ങ ചേർക്കാത്ത കാബേജ് തോരനോ കഴിക്കാവുന്നതാണ്. ഊണിന് ശേഷം ഒരു പത്ത് മിനിറ്റ് നടക്കുന്നതും നല്ലതാണ്. കൂടാതെ ഒരു കപ്പ് ചെറിയ ചൂടുള്ള നാരങ്ങാ വെള്ളമോ ഗ്രീൻ ടീയോ കുടിക്കാവുന്നതാണ്. ഇതിൽ ആകെ കലോറി 270 kcal.

വൈകുന്നേരം: 

നാല് മണി ചായക്ക്, ഒരു കപ്പ് മധുരം ചേർക്കാത്ത ഗ്രീൻ ടീയോ, കാപ്പിയോ രണ്ട്  റസ്‌ക്കും കൂട്ടി കഴിക്കാവുന്നതാണ്. ഇതിൽ ആകേയുള്ള കലോറി 105 kcal ആണ്. 

അത്താഴം:

രാത്രി അത്താഴത്തിന് രണ്ട് പത്തിരിയും ഒരു മീഡിയം ബൗൾ മുളകിട്ട മീൻകറിയും ഒരു മീഡിയം ബൗൾ സാലഡും കഴിക്കാവുന്നതാണ്. കൂടാതെ ഉറങ്ങുന്നതിന് തൊട്ടു മുൻപ് ഒരു കപ്പ് പാലും വെള്ളത്തിലിട്ട് കുതിർത്ത നാല് ബദാമും കഴിക്കാം. അപ്പോൾ ആകെ കലോറി 200 kcal ആവും.

ഈ ഡയറ്റ് പ്ലാൻ പ്രകാരം, 50ഗ്രാം പ്രോട്ടീനും 1200 കലോറിയും ലഭിക്കുന്നതാണ്. അതുകൊണ്ടു തന്നെ മൈദ അടങ്ങിയ ഭക്ഷണങ്ങൾ, പൊരിച്ചവ, ചോക്ലേറ്റുകൾ, മറ്റു മധുരമടങ്ങിയ ഭക്ഷണ സാധനങ്ങൾ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  9 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  9 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  9 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  9 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  9 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  9 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  9 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  9 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  9 days ago