കുണ്ടന്നൂര്‍ - തേവര പാലത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു
നെട്ടൂര്‍: കുണ്ടന്നൂര്‍ - തേവര പാലത്തിലെ നിരന്തരമായ വാഹനാപകടത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ത്തു. കുണ്ടന്നൂര്‍ തേവര പാലത്തില്‍ യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പാലത്തില്‍ നിന്ന് നിലവില്‍ നെട്ടൂരേക്ക് ഇറങ്ങുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന ചവിട്ടുപടികള്‍ പാലത്തിന്റെ മറുവശത്തും നിര്‍മ്മിക്കണമെന്ന് നെട്ടൂര്‍ നിവാസികള്‍ ആവശ്യപ്പെടുന്നു. എറണാകുളം വരാപ്പുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പുരുഷ സ്വയം സഹായ സംഘടനകളുടെ കൂട്ടായ്മയായ നന്മ ഫെഡറേഷന്റെ നേതൃത്വത്തിലാണ് പാലത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്. പാലത്തിന്റെ ഒരു വശത്ത് ചവിട്ടുപടിയില്‍ നിന്നാരംഭിച്ച മനുഷ്യചങ്ങല പാലത്തിന്റെ മറ്റേ അറ്റം വരെ നീണ്ടു.
സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളുമടക്കം നിരവധി പേരാണ് ചങ്ങലയില്‍ കണ്ണികളാവാന്‍ എത്തിയത്. ഫാ.ആന്റണി വാഴക്കാല ഉദ്ഘാടനം ചെയ്തു. ജാക്‌സണ്‍ സിമേന്തി അധ്യക്ഷനായി.നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍, ജോഷി ക ളരിക്കല്‍ മരട് നഗരസഭാ കൗണ്‍സിലര്‍മാരായ ദിഷാ പ്രതാപന്‍, ദേവൂസ് ആന്റണി, പി.ജെ ജോണ്‍സന്‍, ഇ.ആര്‍ സന്തോഷ്, വി.ജി.ഷിബു എന്നിവര്‍ പ്രസംഗിച്ചു.
പാലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളും നെട്ടൂര്‍ നിവാസികളുടെ കഠിനമായ യാത്രാ ക്ലേശവും പരിഹരിക്കുന്നതിന് പാലത്തിന്റെ മറുവശത്ത് ഇരുമ്പു് നിര്‍മിതമായ ചവിട്ടുപടികള്‍ ദേശീയ പാത അധികൃതര്‍ അനുമതി നല്‍കുന്ന മുറയ്ക്ക് പണിയുന്നതിന് തീരുമാനമായതായി നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."