പ്രവാചകചര്യയിലേക്ക് ആധുനിക സമൂഹം മടങ്ങണം: അത്തിപ്പറ്റ ഉസ്താദ്
ആലുവ: പ്രവാചകചര്യയിലേക്ക് ആധുനിക സമൂഹം മടങ്ങണമെന്ന് സൂഫി വര്യന്‍ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി ഉസ്താദ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ തോട്ടുംമുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വലാത്ത് മജ്‌ലിസിനും ദുആയ്ക്കും നേതൃത്വം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരങ്ങള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി അലയുമ്പോള്‍, വിവാഹങ്ങളുടേയും സല്‍ക്കാരങ്ങളുടേയും പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണവസ്തുക്കളാണ് അഴുക്കുചാലുകളില്‍ നഷ്ടപ്പെടുന്നത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആഹാരശേഷം കൈവിരലുകള്‍ പോലും ചുണ്ടുകൊണ്ട് ഒപ്പിയെടുത്ത് മാതൃക കാട്ടിയ പ്രവാചകചര്യയിലേക്ക് ആധുനിക സമൂഹം മടങ്ങണമെന്നും തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ആഹാരം കഴിക്കുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്ന പ്രവാചകന്റെ വചനങ്ങളെ സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."