HOME
DETAILS

പ്ലസ് ടുവിന് നല്ല മാർക്കുണ്ടോ? ഇന്ത്യന്‍ നേവിക്ക് കീഴില്‍ സൗജന്യ പഠനവും നേരിട്ട് ജോലിയും; അപേക്ഷ ജൂലൈ 20 വരെ

  
July 07 2024 | 15:07 PM

indian navy b tech cadet entry scheme apply now direct job

ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി ഏഴിമല നാവിക അക്കാദമയില്‍ 10, +2 (ബിടെക്) കാഡറ്റ് എന്‍ട്രി വഴി 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമാണ് അവസരം. ആകെ 40 ഒഴിവുകളാണുള്ളത്. വനിതകള്‍ക്ക് പരമാവധി എട്ട് ഒഴിവുകളിലേക്ക് പ്രവേശനം നേടാം. ജൂലൈ 6 മുതല്‍ ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തിക

എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ (എഞ്ചിനീയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം.

യോഗ്യത

പ്ലസ് ടു (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ആകെ 70 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം / തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയം).

പ്ലസ് ടു അല്ലെങ്കില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് ലഭിക്കണം.

ജെ.ഇ.ഇ മെയില്‍ 2024 (ബി.ഇ/ ബി.ടെക്) പരീക്ഷ അഭിമുഖീകരിച്ചരിവരെയാണ് പരിഗണിക്കുക. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.


പ്രായം

2005 ജൂലൈ രണ്ടിനും 2008 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.


സെലക്ഷന്‍

ജെ.ഇ.ഇ മെയിന്‍ 2024 അഖിലേന്ത്യ റാങ്കടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ബാംഗ്ലൂര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സെപ്റ്റംബറില്‍ ഇന്റര്‍വ്യൂ ആരംഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് ഇമെയില്‍ / എസ്.എം.എസ് വഴി ലഭിക്കും.

ഇന്റര്‍വ്യൂ മാര്‍ക്കടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി വൈദ്യപരിശോധന നടത്തിയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകള്‍ക്ക് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളില്‍ നാലുവര്‍ഷത്തെ ബി.ടെക് പഠന സൗകര്യവും നേവല്‍ പരിശീലനങ്ങളും ലഭിക്കുന്നതാണ്.

മുഴുവന്‍ പഠന പരിശീലന ചെലവുകളും നാവികസേന വഹിക്കും. ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയാണ് ബി.ടെക് ബിരുദം സമ്മാനിക്കുക. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സ്ഥിരം കമ്മീഷന്‍ഡ് ഓഫീസറായി നിയമിക്കും.

അപേക്ഷ/ വിജ്ഞാപനം എന്നിവയ്ക്കായി www.joinindiannavy.gov.in സന്ദര്‍ശിക്കുക.

 

content highlight: indian navy b tech cadet entry scheme apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago