വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനകരം: എം.എസ്.എഫ്
കാക്കനാട് : സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണപരീക്ഷ തുടങ്ങിയിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാതെ വിദ്യര്‍ഥി വിരുദ്ധ നിലപാടുകള്‍ തുടര്‍ന്നു പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശക്തമായ വിദ്യര്‍ഥി പ്രക്ഷോപം പിണറായി സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍ അഭിപ്രായപ്പട്ടു.
ഇടതുപക്ഷ സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന്റെ ഭാഗമായിട്ടുള്ള ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് കാക്കനാട് സിവില്‍ സ്റ്റേഷനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യപാനികളുടെയും, തെരുവു നായ്ക്കളുടെയും കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യം സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ പാഛപുസ്തക വിഷയത്തില്‍ കാണിച്ചിരുന്നെങ്കില്‍ പ്രശ്‌ന പരിഹാരമായേന എന്നും, സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും ഞാനറിഞ്ഞിട്ടില്ല എന്ന രീതിയില്‍ നിസാരവല്‍ക്കരിക്കുന്ന വിദ്യാഭ്യാസമന്ത്രി നാടിനു അപമാനമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എം.എസ്.എഫ് ജില്ലാപ്രസിഡന്റ് അബ്ദുള്ള കാരുവള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി നിജാസ് ജമാല്‍ സ്വാഗതം ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."