കുവൈത്തില്‍ ഇനി മുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസമാറാം; ആനുകൂല്യം രണ്ടുമാസത്തേക്കാണ് ലഭ്യമാവുക
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലേക്ക് വിസമാറ്റുവാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുമതി നല്‍കി കുവൈത്ത്. രണ്ട് മാസത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. രാജ്യത്തെ തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അസ്സബാഹ്് തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിലവില്‍ വരുന്നതാണ്.
ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെ വീട്ടുജോലിക്കാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകന് അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നിലവിലെ തൊഴില്‍ ഉടമയുടെ കൂടെ ജോലി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ആനുകൂല്യം. അമ്പത് ദിനാറാണ് ട്രാന്‍സ്ഫര്‍ ഫീസ് ആയി നിശ്ചയിച്ചിരുക്കുന്നത്. വിസ പുതുക്കുന്നതിനായി എല്ലാ വര്‍ഷവും 10 ദിനാര്‍ ഈടാക്കുന്നതാണ്.
വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഗാര്‍ഹിക തൊഴിലാളികളില്‍ 45 ശതമാനം ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്തും 13 ശതമാനം ഫിലിപ്പീന്‍സുകാര്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്. വീട്ടുജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രവാസികള്‍ക്ക് തൊഴില്‍ വിസയിലേക്കു മാറാനുള്ള അവസരമാണ് പുതിയ തീരുമാനത്തോടെ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."