വീട് കുത്തിത്തുറന്ന് മോഷണം: വിരലടയാളം വീട്ടുകാരുടേതെന്ന് പൊലിസ്
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കൊമ്പനാട് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ വിരലടയാളം അന്വേഷണ സംഘത്തിന് ലഭിച്ചെങ്കിലും അത് വീട്ടുകാരുടെ തന്നെയാണ് തിരിച്ചറിഞ്ഞു.
വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മുറിയിലുണ്ടായിരുന്ന ഗ്ലാസില്‍ നിന്നുമാണ് വിരലടയാളം ലഭിച്ചത്. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇത് വീട്ടുമസ്ഥരുടെ തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. കൊമ്പനാട് ഞറളക്കാട്ടില്‍ രാജേഷ് കുര്യാക്കോസിന്റെ വീട്ടില്‍ നിന്നുമാണ് 22 പവനും 48000 രൂപയും മോഷണം പോയത്.
ശനിയാഴ്ച വൈകുന്നേരം വീട് പൂട്ടി കടുംബവുമായി പരുമല പള്ളിയില്‍ തീര്‍ത്ഥാനത്തിന് പോയി ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി സുഗന്ധദ്രവ്യം വാതില്‍ പടിയിലും താഴ് പൊളിച്ച സ്ഥലത്തും ഷെല്ഫുകളിലും അലമാരയുടെ വിവിധ ഭാഗങ്ങളിലും സ്പ്രേ ചെയ്തിരുന്നു. കൂടാതെ കൈയുറ ധരിച്ചാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയിട്ടുള്ളത്.
വീട്ടുകാര്‍ പരുമല പള്ളിയില്‍ പോയ വിവരം അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലിസ് നിഗമനം. അടുത്തിടെ വീട്ടില്‍ നടന്ന വിവാഹവുമായി ബന്ധപ്പെട്ട് വീട്ടില്‍ ധാരാളം സ്വര്‍ണ്ണം സൂക്ഷിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് മോഷണം നടന്നിട്ടുള്ളത്. കുറുപ്പംപടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."