ഐ.പി.ഡബ്ല്യു.പി മോഡല്‍ 43.6 ബില്യണ്‍ ദിര്‍ഹമിന്റെ പദ്ധതിയുമായി ദീവ
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസൃതമായി 10 വര്‍ഷത്തിനകം 43.6 ബില്യണ്‍ ദിര്‍ഹമിന്റെ പ്രൊജക്ടുകളുമായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) രംഗത്തെന്ന് മാനേജിങ് ഡയരക്ടറും ചീഫ് എക്സിക്യൂട്ടിവുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പ്രസ്താവിച്ചു.
ദുബൈയെ ഹരിത സമ്പദ് വ്യവസ്ഥയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിന് വിധേയമായാണ് ഈ ലക്ഷ്യം നേടുകയെന്നും, മികച്ച അന്താരാഷ്ട്ര അനുഭവങ്ങളും സമ്പ്രദായങ്ങളും പ്രയോജനപ്പെടുത്തിയുള്ള സ്വതന്ത്ര ഊര്‍ജ-ജലോല്‍പാദന (ഐ.പി.ഡബ്ല്യു.പി) മോഡലാണ് ഇതിനായി പ്രയോജനപ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദീവ വികസിപ്പിച്ചതാണ് ഐ.പി.ഡബ്ല്യു.പി മോഡല്‍.
ദുബൈയുടെയും നിയമ നിര്‍മാണ, സാങ്കേതിക പരിതസ്ഥിതിയുടെയും ആവശ്യകതകള്‍ക്കനുസൃതമായാണ് ഈ മോഡല്‍ രൂപകല്‍പന ചെയ്തത്. ഐ.പി.ഡബ്ല്യു.പി മോഡല്‍ ദീവ സ്വീകരിച്ചത് 10 വര്‍ഷത്തിനിടെ 43.6 ബില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിച്ചു. ഐ.പി.ഡബ്ല്യു.പി മോഡല്‍ സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു. ഈ മാതൃകയിലൂടെ, സൗരോര്‍ജ പദ്ധതികളില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ ലെവലൈസ്ഡ് കോസ്റ്റ് ഓഫ് എനര്‍ജി (എല്‍.സി.ഒ.ഇ) ദീവ കൈവരിച്ചു
. ഇത് ദുബൈയെ സൗരോര്‍ജ മൂല്യത്തിന്റെ ആഗോള മാനദണ്ഡമാക്കി മാറ്റുന്നു. ഊര്‍ജോല്‍പാദന പദ്ധതികളില്‍ സ്വകാര്യ മേഖലയെ പങ്കാളികളാക്കാന്‍ അനുവദിക്കുന്ന ദുബൈയിലെ റഗുലേറ്ററി, ലെജിസ്ലേറ്റിവ് ചട്ടക്കൂടുകള്‍ ഐ.പി.പി മാതൃക ഉപയോഗിച്ച് ദീവ നടപ്പാക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ പദ്ധതികളില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര നിക്ഷേപകരെയും ഡവലപര്‍മാരെയും പ്രോത്സാഹിപ്പിക്കുന്നു. ഐ.പി.ഡബ്ല്യു.പി പ്രൊജക്റ്റുകള്‍ ദുബൈ സാമ്പത്തിക അജണ്ട ഡി33നെ പിന്തുണയ്ക്കുന്നതാണ്.
ഇത് 10 വര്‍ഷത്തിനുള്ളില്‍ ദുബൈയുടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാനും മികച്ച മൂന്ന് ആഗോള നഗരങ്ങളില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കാനും ലക്ഷ്യമിടുന്നു. 2050ഓടെ ശുദ്ധോര്‍ജ സ്രോതസുകളില്‍ നിന്ന് ഉല്‍പാദന ശേഷിയുടെ 100% നല്‍കുന്നതിന് ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050, ദുബൈ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050 എന്നിവയുമായി ഇത് യോജിക്കുന്നുവെന്നും അല്‍ തായര്‍ വിശദീകരിച്ചു.
നിക്ഷേപകര്‍ക്ക് അനുയോജ്യമായ ബിസിനസ് അന്തരീക്ഷമാണ് ദുബൈ ഒരുക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ് ലിമിറ്റഡിന്റെ എഫ്.ഡി.ഐ മാര്‍കറ്റ്സ് ഡാറ്റയനുസരിച്ച്, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) ലോകത്തെ മുന്‍നിര കേന്ദ്രമായി ദുബൈ അതിന്റെ സ്ഥാനം നിലനിര്‍ത്തി. 2023ല്‍ 45,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മൊത്തം എഫ്.ഡി.ഐ മൂലധനത്തില്‍ 39.2 ബില്യണ്‍ ദിര്‍ഹം ദുബൈ ആകര്‍ഷിച്ചു. ഐ.പി.ഡബ്ല്യു.പി മാതൃകയെ അടിസ്ഥാനമാക്കിയുള്ള ഊര്‍ജ, ജല പദ്ധതികളിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ദീവ സംഭാവന ചെയ്യുന്നു. എന്‍ജിനീയറിങ്, പ്രൊക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) മോഡലിന് പകരമായി 2014 മുതല്‍ ദീവ ഈ മാതൃക സ്വീകരിച്ചിരിക്കുകയാണ്.
2030ഓടെ 5,000 മെഗാ വാട്ടില്‍ കൂടുതല്‍ ഉല്‍പാദന ശേഷിയും 50 ബില്യണ്‍ ദിര്‍ഹമിന്റെ മൊത്തം നിക്ഷേപവുമുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സോളാര്‍ പാര്‍ക്കായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക് ദീവയുടെ പ്രധാന ഐ.പി.പി പ്രൊജക്ടുകളിലുള്‍പ്പെടുന്നു. ദീവ സോളാര്‍ പാര്‍ക്കിന്റെ 5 ഘട്ടങ്ങള്‍ ഇതിനകം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. നിലവില്‍ 1,800 മെഗാ വാട്ടിന്റെ ആറാം ഘട്ടം ഏകദേശം 5.5 ബില്യണ്‍ ദിര്‍ഹം ചെലവില്‍ നടപ്പാക്കുന്നു. സഊദി അറേബ്യയിലെ എ.സി.ഡബ്ള്യു.എ പവര്‍, അബൂദബി ഫ്യൂചര്‍ എനര്‍ജി കമ്പനി (മസ്ദര്‍) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിരവധി ആഗോള കണ്‍സോര്‍ഷ്യങ്ങള്‍ ഈ ഘട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ പങ്കാളികളായി.
ഐ.പി.പി മോഡലിനെ അടിസ്ഥാനമാക്കിയുള്ള ദീവയുടെ മറ്റ് ഊര്‍ജ പദ്ധതികളില്‍ പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാസിയന്‍ പവര്‍ കോംപ്ലക്സ് ഉള്‍പ്പെടുന്നു. 2,400 മെഗാ വാട്ട് പവര്‍ കോംപ്ലക്സ് ഈ മേഖലയിലെ ഏറ്റവും വലിയ ഊര്‍ജ സ്റ്റേഷനുകളിലൊന്നാണ്. ഊര്‍ജോല്‍പാദനത്തില്‍ ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതിക വിദ്യകളാണിതില്‍ ഉപയോഗിക്കുന്നത്. ഐ.പി.ഡബ്ല്യു.പി മോഡല്‍ ഉപയോഗിച്ച് ഹസിയാനില്‍ 180 ദശലക്ഷം ഇംപീരിയല്‍ ഗ്യാലന്‍ പെര്‍ ഡേ (എം.ഐ.ജി.ഡി) കടല്‍ ജലം റിവേഴ്സ് ഓസ്മോസിസ് (ആര്‍.ഒ) ഡീസാലിനേഷന്‍ പദ്ധതിയും ദീവ നടപ്പാക്കുന്നുണ്ട്. 3.4 ബില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപമുള്ള ഐ.പി.ഡബ്ല്യു.പി മോഡലിനെ അടിസ്ഥാനമാക്കിയുള്ള ആര്‍.ഒ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."