HOME
DETAILS

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്, ജിരിബാം പൊലിസ് ഔട്ട് പോസ്റ്റില്‍; സംഭവം രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കാനിരിക്കേ

  
Web Desk
July 08 2024 | 07:07 AM

Hours before Rahul Gandhi’s Manipur visit, firing in Jiribam

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. പുലര്‍ച്ചെ മൂന്നരയോടെ ജിരിബാമിലെ പൊലിസ് ഔട്ട്‌പോസ്റ്റിനു നേരെയാണ് വെടിവെപ്പുണ്ടായത്. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജിരിബാം സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് സംഭവം. രൂക്ഷമായ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യമാണ് കഴിഞ്ഞ ഒരുമാസമായി മേഖലയില്‍ തുടരുന്നത്.  

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലുമാണ് സന്ദര്‍ശനം നടത്തുന്നുണ്ട്.  പ്രളയത്തെ തുടര്‍ന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്ന രാഹുല്‍ മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും. ചുരാചന്ദ്പൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരേയും അദ്ദേഹം സന്ദര്‍ശിക്കും. 

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കു-കിഴക്കന്‍ സംസ്ഥാനത്തെ രാഹുലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. 

നേരത്തെ മണിപ്പൂരില്‍ റോക്കറ്റ് ലോഞ്ചര്‍, തോക്കുകള്‍, ഗ്രനേഡുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തുടങ്ങി വന്‍ ആയുധ ശേഖരം പിടികൂടിയിരുന്നു.  ഇംഫാല്‍ ഈസ്റ്റില്‍ നിന്ന് കരസേനയും മണിപ്പൂര്‍ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. കണ്ടെടുത്ത ആയുധങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനായി മണിപ്പൂര്‍ പൊലിസിന് കൈമാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago