മഴക്കാലമല്ലേ.., ഇഞ്ചി ചായയും ഗ്രീന്‍ടീയുമൊന്നും കുടിക്കാന്‍ മറക്കല്ലേ - സൂപ്പറാണ്
ഇഞ്ചി ചായ
ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ഇഞ്ചി. ഇഞ്ചിക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തലകറക്കം ഛര്‍ദി എന്നിവ ഇല്ലാതാക്കാനും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് നല്ലതാണ്.
ഇത് ദഹനപ്രക്രിയ വളരെ സുഗമമാക്കുകയും ചെയ്യുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇത്തിരി നാരങ്ങകൂടി പിഴിഞ്ഞുചേര്‍ത്താല്‍ സൂപ്പറായിരിക്കും. വിറ്റാമിന്‍ ബി 3, ബി 6, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സിയുടെ അളവ് എന്നിവയുള്ളതിനാല്‍ ഇത് ശരീത്തെ ഒന്നു തണുപ്പിക്കുകയും ചെയ്യുന്നതാണ്.
ഗ്രീന്‍ ടീ
സാധാചായയില്‍ നിന്നും രുചിയിലും വ്യത്യാസമുള്ള കെമിക്കല്‍ ഒന്നും ചേര്‍ക്കാത്ത ഗ്രീന്‍ ടി ആരോഗ്യത്തിന് ഗുണം നല്‍കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല, സ്ട്രസ് കുറയ്ക്കാനും ഗ്രീന്‍ടി ഉത്തമമെന്നു പറയുന്നു.
വെറുംവയറ്റില്‍ കുടിച്ചാല്‍ ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും അമിതഭാരം കുറയ്്ക്കാനും സഹായിക്കുന്നു. എന്നുവച്ച് ഇത് അമിതമായി കുടിക്കാനും പാടില്ല. കാരണം, ശരീരത്തില്‍ നിന്നും അയണ്‍കണ്ടന്റ് കുറയ്ക്കാനുള്ള കഴിവ് ഗ്രീന്‍ടിയിലുണ്ട്. ഇത് അനീമിയക്ക് കാരണമാവാം.
നെല്ലിക്ക ജ്യൂസ്
പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമായ നെല്ലിക്ക വിറ്റാമിന്‍ സിയുടെ ഉറവിടം കൂടിയാണ്. ദഹനത്തിന് ഇത് വളരെ നല്ലതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ആരോഗ്യമുളള മുടിക്കും ചര്‍മ്മത്തിനുമൊക്കെ ഗുണം ചെയ്യുകയും ചെയ്യുന്നു. അതു പോലെ നെല്ലിക്കയുടെ ജ്യൂസം നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പാനീയമാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണിത്.
ഗ്രീന്‍ സ്മൂത്തീസ്
ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ പച്ച സ്മൂത്തികള്‍ വളരെ നല്ലതാണ്. പഴങ്ങളും പച്ചക്കറികളുമുപയോഗിച്ച് തയാറാക്കുന്ന ഒരു മിശ്രിത പാനീയമാണ് ഈ സ്മൂത്തി. ഇത് നമുക്ക് ഊര്‍ജം നല്‍കുകയും പഴങ്ങളിലെ ആരോഗ്യമുള്ള നാരുകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
മഞ്ഞള്‍ പാല്‍
ചെറു ചൂടോടെ ഒരു ഗ്ലാസ് പാലില്‍ ഒരു നുള്ള് മഞ്ഞളിട്ട് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുന്നത് ആരോഗ്യം വര്‍ധിപ്പിക്കുന്നതാണ്. ഇത് ദഹനത്തെവര്‍ധിപ്പിക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. മാത്രമല്ല, ഉറക്കമില്ലായ്മ അകറ്റുകയും ഹൃദയാരോഗ്യവും നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."