നിങ്ങള്‍ക്കറിയാമോ? നാരങ്ങവെള്ളത്തിന് ചില പാര്‍ശ്വഫലങ്ങളുമുണ്ട്
നാരങ്ങ വെള്ളം പൊതുവേ ശരീരത്തിന് നല്ലതായാണ് അറിയപ്പെടുന്നത്. വേനല്‍ക്കാലത്താണ് അതിന്റെ ഗുണങ്ങള്‍ നാം ശരിക്കും അനുഭവിച്ചറിയുന്നത്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ നാരങ്ങ വെള്ളം പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ഭാരം കുറയ്ക്കാന്‍, നിര്‍ജ്ജലീകരണം തടയുക, ദഹനക്കേട് കുറയ്ക്കുക എന്നിങ്ങനെ നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അനവധിയാണ്. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നാരങ്ങ വെള്ളത്തിനും ചില പാര്‍ശ്വഫലങ്ങളുണ്ട്.
2015 ലെ ഒരു പഠനം സൂചിപ്പിക്കുന്നത് നാരങ്ങയിലും നാരങ്ങാനീരിലും കാണപ്പെടുന്ന സിട്രിക് ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇതിന്റെ അപകടസാധ്യത കുറയ്ക്കാനായി വിദഗ്ദ്ധര്‍ ഒരു സട്രോ വഴി നാരങ്ങ വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു, അതിനുശേഷം ശുദ്ധജലത്തില്‍ വായ കഴുകുക
കൂടാതെ, സിട്രസ് പഴങ്ങള്‍ ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചിലരില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും. നാരങ്ങാനീര് മൈഗ്രേന്‍ ഉണ്ടാക്കുമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.നാരങ്ങ നീരില്‍ അമിനോ ആസിഡ് ടൈറാമിന്‍ കൂടുതലായതിനാല്‍ ഇത് ടൈറാമിനിനോട് സംവേദനക്ഷമതയുള്ളവരെ പ്രതികൂലമായി ബാധിക്കുന്നു.
സിട്രസ് പഴങ്ങള്‍ വായില്‍ അള്‍സറിന് കാരണമാകുമെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, മിതമായ അളവില്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് ചില ആരോഗ്യ ഗുണങ്ങളും നല്‍കും പ്രതിദിനം ഒന്നോ രണ്ടോ കപ്പ് നാരങ്ങാ വെള്ളം നിങ്ങള്‍ക്ക് വിറ്റാമിന്‍ സിയുടെ അളവ് നല്‍കിക്കൊണ്ട് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."